ഹൈദരാബാദ് ടെസ്റ്റ്: ഇന്ത്യ 503 റണ്‍സിന് പുറത്ത്

Posted on: March 4, 2013 1:41 pm | Last updated: March 4, 2013 at 2:44 pm
SHARE

poojaraഹൈദരാബാദ്: ആസ്‌ത്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 503 റണ്‍സിന് പുറത്ത്. ഇതോടെ ഇന്ത്യക്ക് 266 റണ്‍സ് ലീഡായി. ഇരട്ട സെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാരയുടെയും സെഞ്ച്വറി നേടിയ മുരളി വിജയുടെയും ബാറ്റിംഗാണ് ഇന്ത്യയെ ശക്തമായ നിലയിലേക്ക് ഉയര്‍ത്തിയത്. മുരളി വിജയുടെ (167) വിക്കറ്റ് ആണ് ഇന്ന് ആദ്യം നഷ്ടമായത്. 204 റണ്‍സെടുത്താണ് പൂജാര ക്രീസ് വിട്ടത്. സച്ചിന്‍ ഏഴു റണ്‍സെടുത്ത് പുറത്തായി