International
സരബ്ജിത് സിംഗിന്റെ അഭിഭാഷകന് താലിബാന്റെ ഭീഷണി
ലാഹോര്‍: പാക്കിസ്ഥാനില്‍ വധശിക്ഷക്ക് വിധിച്ച സരബ്ജിത് സിംഗിന്റെ അഭിഭാഷകന് താലിബാന്റെ വധ ഭീഷണി. സിംഗിന്റെ കേസില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയുള്ള തെഹ്‌രികെ താലിബാന്റെ കത്ത് ഭാര്യക്ക് ലഭിച്ചതായി അഭിഭാഷകന്‍ അവൈസ് ശെയ്ഖ് പറഞ്ഞു. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ കുടുംബാംഗങ്ങളെ മുഴുവന്‍ വധിക്കും. കുട്ടികള്‍ ജീവിച്ചിരിക്കണമെങ്കില്‍ ആവശ്യം അംഗീകരിക്കണമെന്നാണ് കത്തില്‍ പറയുന്നത്.
---- facebook comment plugin here -----