Connect with us

International

ജമാഅത്തെ ഇസ്ലാമി നേതാവിന് വധശിക്ഷ

Published

|

Last Updated

ധാക്ക: ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്ലാമി നേതാവിന് വധശിക്ഷ. 1971ലെ സ്വാതന്ത്ര്യ പോരാട്ടത്തിനിടെ യുദ്ധക്കുറ്റം നടത്തിയെന്ന കേസിലാണ് പ്രത്യേക ട്രൈബ്യൂണല്‍ ധല്‍വാര്‍ ഹുസൈന്‍ സയ്യിദിക്ക് വധശിക്ഷ വിധിച്ചത്. 2010 ജൂണിലാണ് സയ്യിദിയെ അറസ്റ്റ് ചെയ്തത്. കൂട്ടക്കൊല, തീവെപ്പ് തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സയ്യിദിക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം തലസ്ഥാനത്ത് വന്‍ പ്രകടനം നടന്നിരുന്നു. ശേഖ് ഹസീനയാണ് 2010ല്‍ യുദ്ധക്കുറ്റ കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതി തുടങ്ങാന്‍ മുന്‍കൈ എടുത്തത്.