കോപ്ടര്‍ ഇടപാട്;ജെ.പി.സി അന്വേഷണത്തിന് തയ്യാര്‍;ആന്റണി

Posted on: February 27, 2013 6:30 pm | Last updated: February 28, 2013 at 3:45 am

Antonyദില്ലി; ഹെലികോപ്ടര്‍ ഇടപാടില്‍ ജെ.പി.സി അന്വേഷണത്തിന് തയ്യാറാണെന്ന് പ്രതിരോധമന്ത്രി എ.കെ.ആന്റണി രാജ്യസഭയില്‍ പറഞ്ഞു. പൊതു സ്വത്ത് ആര് മോഷ്ടിച്ചാലും അവര്‍ക്കെതിരെ കടുത്തനടപടി സ്വീകരിക്കുമെന്ന് ആന്റണി വ്യക്തമാക്കി. പ്രതിരോധ വകുപ്പിലെ അഴിമതി തനിക്ക് നാണക്കേടാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നത് വരെ തനിക്ക് വിശ്രമമില്ലെന്നും ആന്റണി പറഞ്ഞു.സി.ബി.ഐ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടി സ്വീകരിക്കും. അതേ സമയം ജെ.പി.സി അന്വേഷണം വേണ്ടെന്ന് പ്രതിപക്ഷം പറഞ്ഞു. കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണ്ടെന്നും സര്‍ക്കാര്‍ ശ്രദ്ധ തിരിച്ച് വിടുകയാണെന്നുംഅരുണ്‍ ജെയ്റ്റ്‌ലിപറഞ്ഞു.പ്രതികളെ ചോദ്യം ചെയ്യാന്‍അധികാരമില്ലാത്ത ജെ.പി.സി വേണ്ടെന്നും യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.ബി.ജെ.പി,തൃണമൂല്‍ അംഗങ്ങള്‍സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.