ഇസ്‌റാഈലിലേക്ക് റോക്കറ്റാക്രമണം

Posted on: February 27, 2013 7:25 am | Last updated: March 6, 2013 at 12:34 pm

ഗാസ സിറ്റി: തെക്കന്‍ ഇസ്‌റഈലിലേക്ക് ഗാസ മുനമ്പില്‍ നിന്ന് റോക്കാറ്റാക്രമണം. നവംബറിലെ എട്ട് ദിവസത്തെ ഏറ്റുമുട്ടലിന് ശേഷം ഇത് ആദ്യമായാണ് ഇത്തരം ഒരാക്രമണം നടക്കുന്നതെന്ന് ഇസ്‌റാഈല്‍ പോലീസ് പറഞ്ഞു. അശ്കലന്‍ എന്ന പ്രദേശത്ത് പതിച്ച റോക്കറ്റ് റോഡുകള്‍ തകര്‍ത്തിട്ടുണ്ട്. ആര്‍ക്കും പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇസ്‌റാഈലില്‍ ഫലസ്തീന്‍ തടവുകാരന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഗാസയില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. എന്നാല്‍ ആക്രമണം ഫലസ്തീന്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.