ഫലസ്തീന്‍ തടവുകാരന്റെ മരണം അന്വേഷിക്കും: യു എന്‍

Posted on: February 27, 2013 7:21 am | Last updated: March 6, 2013 at 12:34 pm

വാഷിംഗ്ടണ്‍: ഇസ്‌റാഈല്‍ ജയിലില്‍ ഫലസ്തീന്‍ തടവുകാരന്‍ മരിക്കാനിടയായ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് യു എന്‍. കഴിഞ്ഞയാഴ്ച ഇസ്‌റാഈല്‍ ജയിലില്‍ മരിച്ച അറഫാത്ത് ജറാദാത്തിന്റെ മരണത്തില്‍ ദൂരുഹതയുണ്ടെന്നും സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് യു എന്‍ രക്ഷാസമിതിക്ക് ഫലസ്തീന്‍ അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ജറാദാത്തിന്റെ മരണം സ്വാഭാവികമാണെന്ന ഇസ്‌റാഈല്‍ വാദം തെറ്റാണെന്ന് തെളിഞ്ഞിരുന്നു.
ജറാദാത്തിന്റെ മൃതദേഹത്തില്‍ പീഡനത്തിന്റെ മുറിവുകളേറ്റിരുന്നെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കിയതോടെയാണ് തടവുകാരന്റെ മരണത്തിലെ ദൂരുഹത പുറത്തുവന്നത്. മരണത്തില്‍ പ്രതിഷേധിച്ച് ഫലസ്തീനില്‍ വ്യാപക പ്രതിഷേധം നടക്കുകയാണ്.