മധ്യപ്രദേശില്‍ രണ്ട് കുട്ടികള്‍ ട്രെയിന്‍ തട്ടി മരിച്ചു, ജീവനക്കാരനെ ജനം ചുട്ടുകൊന്നു

Posted on: February 26, 2013 8:44 pm | Last updated: February 26, 2013 at 8:44 pm

വിദിശ : മധ്യപ്രദേശിലെ ഗുലാ ബ് ഗഞ്ച് റെയില്‍വേ സ്‌റേറഷന്‍ പരിധിയില്‍ പാളം മുറിച്ചു കടക്കവെ, രണ്ട് കുട്ടികള്‍ ദാരുണമായി ട്രെയിന്‍ തട്ടി മരിച്ചു. ക്ഷുഭിതരായ ജനക്കൂട്ടം റെയില്‍വേ സ്‌റേറഷന് തീവെച്ച് റെയില്‍വേ ജീവനക്കാരനെ ചുട്ടുകൊന്നു, മറെറാരു ജീവനക്കാരന്‍ ഗുരുതരമായി പൊള്ളലേററ് ആശുപത്രിയിലാണ്. സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ് തട്ടിയാണ് മുഹമ്മദ് അലി(5) എട്ട് വയസ്സുകാരിയായ സഹോദരി ഇസ്‌റ എന്നിവര്‍ മരിച്ചത് .