കേരളത്തിലേക്ക് ആര്‍ ഡി എക്‌സ്: സന്ദേശം വ്യാജം

Posted on: February 24, 2013 6:08 pm | Last updated: February 24, 2013 at 6:11 pm

226922_c6cd597dd2df239057ebd40230e2415bന്യൂഡല്‍ഹി: ഒരു കിലോ ആര്‍ ഡി എക്‌സുമായി കേരളത്തിലേക്ക് ഒരാള്‍ യാത്രതിരിച്ചുവെന്ന സന്ദേശം വ്യാജമാണെന്ന് ഡല്‍ഹി പോലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ആര്‍ ഡി എക്‌സുമായി ട്രെയിനില്‍ ഹരിയാന സ്വദേശി തിരുവന്തപുരത്തേക്ക് തിരിച്ചുവെന്ന വിവരം ഡല്‍ഹി പോലീസിന് ലഭിച്ചത്. ഫോണ്‍ വഴിയാണ് സന്ദേശമെത്തിയത്. തുടര്‍ന്ന് പോലീസ് കേരള പോലീസിന് വിവരം നല്‍കുകയായിരുന്നു. മഹേന്ദ്രസിംഗ് എന്ന ഹരിയാന സ്വദേശിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചതെന്ന് ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ സിറാജി നോട് പറഞ്ഞു. കേരള എക്‌സ്പ്രസിലാണ് സ്‌ഫോടക വസ്തുക്കളുമായി കടന്നതെന്നായിരുന്നു പോലീസ് നിഗമനം. തുടര്‍ന്ന് ട്രെയിന്‍ തടഞ്ഞ് പരിശോധന നടത്തിയിരുന്നു. രണ്ടാഴ്ച മുമ്പ് സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട ആള്‍  സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിനോട് വൈരാഗ്യം തീര്‍ക്കുന്നതിന് വേണ്ടിയാണ് വ്യാജ സന്ദേശം നല്‍കിയതെന്നാണ് പോലീസ് പറയുന്നത്.