സി എം അഖിലേന്ത്യാ ജാഥകള്‍ക്ക് ഇന്ന് തുടക്കം

Posted on: February 24, 2013 11:20 am | Last updated: February 24, 2013 at 11:40 am

തിരുവനന്തപുരം: സിപി എമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന അഖിലേന്ത്യാ ജാഥകള്‍ ഇന്ന് തുടങ്ങും. വൈകീട്ട് കന്യാകുമാരിയില്‍ നിന്ന് തുടങ്ങുന്ന ആദ്യ ജാഥ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. പി ബി അംഗം എസ് രാമചന്ദ്ര പിള്ളയാണ് ജാഥാ ക്യാപ്റ്റന്‍. കൊല്‍ക്കത്തയില്‍ ചേര്‍ന്ന ദേശീയ കമ്മിറ്റിയാണ് ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ജാഥ നടത്താന്‍ തീരുമാനിച്ചത്. ദേശീയ തലത്തില്‍ 4 ജാഥകളാണ് നടക്കുക. കന്യാകുമാരിയില്‍ നിന്ന് ആരംഭിക്കുന്ന ദക്ഷിണ ജാഥയാണ് കേരളത്തില്‍ കൂടി കടന്നു പോകുക. ജാഥ തിങ്കളാഴ്ച കേരളത്തില്‍ പ്രവേശിക്കും. ദക്ഷിണ ജാഥ മാര്‍ച്ച് 12ന് ഭോപ്പാലില്‍ വെച്ച് മുംബൈയില്‍ നിന്ന് സീതാറാം യെച്ച്യൂരി നയിക്കുന്ന ജാഥയുമായി ചേരും. മാര്‍ച്ച് 19ന് എല്ലാ ജാഥകളും ന്യൂഡല്‍ഹിയില്‍ എത്തും. തുടര്‍ന്ന് പാര്‍ലിമെന്റ് മാര്‍ച്ചും നടക്കും.