Connect with us

International

മുഹമ്മദ് നശീദ് എംബസി വിട്ടു

Published

|

Last Updated

മാലെ: അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസിയില്‍ അഭയം തേടിയ മാലദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദ് എംബസി വിട്ടു. 11 ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെ വൈകീട്ടായിരുന്നു നശീദ് മാലെയിലെ ഇന്ത്യന്‍ ഹൈകമ്മീഷനില്‍ നിന്ന് പടിയിറങ്ങിയത്. നശീദ് എംബസിയില്‍ അഭയം തേടിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. സൈനിക അട്ടിമറിയിലൂടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട നശീദിനെതിരെ ഈ മാസം 11നാണ് ഹുല്‍ഹുമാലെ മജിസ്‌ട്രേറ്റ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നശീദിന്റെ ഭരണകാലത്ത് ക്രിമിനല്‍ ജഡ്ജിയെ തടവിലക്കിയതുമായി ബന്ധപ്പെട്ട കേസില്‍ ഹാജരാകാതിരുന്നതോടെയാണ്് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നത്. നശീദിനെതിരെയുള്ള വാറണ്ട് പിന്‍വലിച്ചതായി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് വഹീദ് വ്യക്തമാക്കി.

Latest