എറണാംകുളം സംസ്ഥാനത്തെ ആദ്യ ഇ-ജില്ല

Posted on: February 23, 2013 2:46 pm | Last updated: February 25, 2013 at 1:22 pm

eranam kulam mapകൊച്ചി: സംസ്ഥാനത്തെ ആദ്യ ഇ-ജില്ലയായി എറണാംകുളം ജില്ലയെ പ്രഖ്യാപിച്ചു. എറണാംകുളം ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് എറണാംകുളത്തെ ഇ-ജില്ലയായി പ്രഖ്യാപിച്ചത്. സര്‍ക്കര്‍ ഓഫീസുകളില്‍ നിന്നുള്ള സേവനങ്ങളെല്ലാം ഓണ്‍ലൈനായി ലഭ്യമാകുന്നതാണ് പദ്ധതി. മാര്‍ച്ച അവസാന വാരത്തോടെ സംസ്ഥാനത്തെ 14 ജില്ലകളേയും ഇ-ജില്ലയായി പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.