കറ പറ്റിയ നിലയില്‍ ഗുളിക; ഉപഭോക്താവ് നിയമ നടപടിക്ക്‌

Posted on: February 19, 2013 9:30 am | Last updated: February 19, 2013 at 9:30 am

എടപ്പാള്‍: കറപറ്റിയ നിലയില്‍ ഗുളിക ലഭിച്ചതിനെതിരെ ഉപഭോക്താവ് നിയമ നടപടിക്കൊരുങ്ങുന്നു.
മാറഞ്ചേരി സ്വദേശി ഇ ടി അലി അക്ബറാണ് മുംബൈയിലെ വൈത്ത് കമ്പനിക്കതിരെ നിയമനടപടി സ്വീകരിക്കുന്നത്. പല്ല് വേദനയെ തുടര്‍ന്ന് ഡോക്ടറെ സമീപിച്ച അലി അക്ബറിന് ഡോക്ടര്‍ വൈത്ത് കമ്പനിയുടെ വാര്‍ക്ലേവ് 625 എന്ന് ആന്റിബയോടിക് ഗുളികയാണ് നിര്‍ദേശിച്ചത്. മാറഞ്ചേരിയിലെ ഒരു മെഡിക്കല്‍ ഷോപ്പില്‍ നിന്നാണ് അലി അക്ബര്‍ മരുന്ന് വാങ്ങിയത്. മൂന്ന് ദിവസം ഒരേ ഗുളിക കഴിച്ച അലി അക്ബര്‍ നാലാമത്തെ ദിവസം ഗുളികയുടെ കവര്‍ പൊളിച്ച് എടുത്തപ്പോഴാണ് ഗുളികയില്‍ കറപറ്റിയ നിലയില്‍ കണ്ടത്. 2012 സെപ്തംമ്പറില്‍ നിര്‍മിച്ച ഗുളികക്ക് 2014 ആഗസ്റ്റ് വരെ കാലാവധിയുണ്ട്.