Connect with us

Kerala

സുബൈര്‍ വധം: നാല് പേര്‍ കസ്റ്റഡിയിലെന്ന് സൂചന

രണ്ടു വര്‍ഷം മുമ്പ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സക്കീര്‍ ഹുസൈനെ വെട്ടിപരിക്കേല്‍പ്പിച്ച കേസിലെ പ്രതികളാണ് ഇപ്പോള്‍ കസ്റ്റഡയിലുള്ളത്.

Published

|

Last Updated

പാലക്കാട് | എലപ്പുള്ളിയിലെ സുബൈര്‍ വധക്കേസില്‍ നാലു പേര്‍ കസ്റ്റഡിയിലായതായി റിപ്പോര്‍ട്ടുകള്‍. ജിനീഷ്, സുദര്‍ശന്‍, ശ്രീജിത്ത്, ഷൈജു എന്നിവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

രണ്ടു വര്‍ഷം മുമ്പ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സക്കീര്‍ ഹുസൈനെ വെട്ടിപരിക്കേല്‍പ്പിച്ച കേസിലെ പ്രതികളാണ് ഇപ്പോള്‍ കസ്റ്റഡയിലുള്ളത്. ഒരു മാസം മുമ്പ് ജാമ്യത്തില്‍ ഇറങ്ങിയ ഇവര്‍ തന്നെയാണ് സുബൈറിനെയും വധിച്ചതെന്നാണ് സൂചന.

അതിനിടെ, കൊല്ലപ്പെട്ട സുബൈറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വിലാപയാത്രയായി എലപ്പുള്ളിയില്‍ എത്തിച്ചു. വിലാപയാത്രയെ നിരവധി പേര്‍ അനുഗമിച്ചിരുന്നു.

 

---- facebook comment plugin here -----

Latest