Connect with us

Kerala

സുബൈര്‍ വധക്കേസ്; പ്രതികളുമായി ആയുധങ്ങള്‍ കണ്ടെടുത്ത് പോലീസ്

തെളിവെടുപ്പിനിടെ നാല് വടിവാളുകള്‍ പ്രതികള്‍ പോലീസിന് കാണിച്ചുകൊടുത്തു

Published

|

Last Updated

പാലക്കാട്  |എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. ആറില്‍ പൂഴ്ത്തിവച്ച നിലയില്‍ നാല് വടിവാളുകളാണ് കണ്ടെടുത്തത്. മണ്ണുക്കാട് കോഴയാറിലാണ് ആയുധങ്ങള്‍ ഉപേക്ഷിച്ചിരുന്നത്. പ്രതികളെ പോലീസ് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

തെളിവെടുപ്പിനിടെ നാല് വടിവാളുകള്‍ പ്രതികള്‍ പൊലീസിന് കാണിച്ചുകൊടുത്തു. ഇന്നലെ മുതല്‍ മൂന്ന് പ്രതികളും പോലീസ് കസ്റ്റഡിയിലായിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

സുബൈര്‍ വധക്കേസില്‍ കൂടുതല്‍ സി സി ടി വി ദൃശ്യങ്ങളും ഇതിനിടയില്‍ പുറത്തുവന്നിട്ടുണ്ട്. പ്രതികള്‍ കാര്‍ ഉപേക്ഷിച്ച് പോകുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. കഞ്ചിക്കോട്ട് കാര്‍ ഉപേക്ഷിച്ച പ്രതികള്‍ കടന്നത് തോട് മുറിച്ചാണെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കേസില്‍ മൂന്ന് പ്രതികള്‍ പിടിയിലായിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത രമേശ്, ശരവണന്‍, അറുമുഖന്‍ എന്നിവരെയാണ് കസബ പോലീസ് കസ്റ്റഡിയിലെടുത്തത്.