Connect with us

Kerala

യൂത്ത കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; തലസ്ഥാനത്ത് തെരുവുയുദ്ധം

യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റല്‍ വളപ്പിലേക്ക് യൂത്തുകോണ്‍ഗ്രസ്സുകാര്‍ തീപ്പന്തമെറിഞ്ഞു

Published

|

Last Updated

തിരുവനന്തപുരം | യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ തലസ്ഥാന നഗരി യുദ്ധക്കളമായി. പാളയത്തെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലിന് മുന്നില്‍ രാത്രിയോടെ വന്‍ സംഘര്‍ഷം.

മന്ത്രി ഒ ജെ ജെനീഷ്, ഷാഫി പറമ്പില്‍ എം പി എന്നിവര്‍ നയിച്ച മാര്‍ച്ചിന് നേരെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് മെന്‍സ് ഹോസ്റ്റലിന് മുന്നില്‍ വെച്ച് കല്ലേറുണ്ടായെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസുകാര്‍ കത്തുന്ന പന്തങ്ങള്‍ ഹോസ്റ്റല്‍ വളപ്പിലേക്ക് എറിഞ്ഞത് അന്തരീക്ഷം ഭീതിജനകമാക്കി. പന്തത്തില്‍ നിന്നുള്ള തീ പടര്‍ന്നു പിടിച്ചതോടെ രംഗം വഷളായി. കൂടുതല്‍ പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ത്ഥികള്‍ റോഡ് തടയുകയും ഫയര്‍ഫോഴ്സിനെ തടയുകയും ചെയ്തു.

സ്ഥലത്ത് വേണ്ടത്ര പോലീസ് വിന്യാസം ഇല്ലാതിരുന്നത് സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാക്കി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ ടയര്‍ കത്തിച്ചു പ്രതിഷേധിക്കുന്നതിനിടെ ഹോസ്റ്റലില്‍ നിന്ന് കൂവലുണ്ടായി. ഇതിനുപിന്നാലെ കല്ലെറിഞ്ഞത് എസ് എഫ് ഐ പ്രവര്‍ത്തകരാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

പ്രകോപനം ഉണ്ടാക്കിയത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ പറഞ്ഞു. കറന്റ് പോയ സമയത്ത് ഹോസ്റ്റലിനുള്ളില്‍ നിന്ന് മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നും, മാര്‍ച്ച് കടന്നുപോയപ്പോള്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ അസഭ്യം പറയുകയും ഹോസ്റ്റലിനുള്ളിലേക്ക് ബിയര്‍ കുപ്പികളും തീപ്പന്തങ്ങളും എറിയുകയുമായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

ഹോസ്റ്റല്‍ വളപ്പില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ എറിഞ്ഞ പന്തങ്ങള്‍ വിദ്യാര്‍ഥികള്‍ കൂട്ടിയിട്ട് കത്തിച്ച് പ്രതിഷേധിച്ചു. കറണ്ട് പുനഃസ്ഥാപിക്കാതെ തീയണക്കാന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഹോസ്റ്റലിന് പുറത്തുനിന്ന് വെള്ളമടിച്ച് തീയണക്കാന്‍ ശ്രമിക്കുകയാണ്. സ്ഥലത്ത് വന്‍ പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.ഒടുവില്‍ പോലീസ് ഹോസ്റ്റല്‍ വളപ്പില്‍ കയറി.  വിദ്യാര്‍ഥികളെ ലാത്തിച്ചാര്‍ജ് ചെയ്തു.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്.

 

 

 

Content Highlights:
A Youth Congress Secretariat march turned violent near University Men’s Hostel in Thiruvananthapuram. Allegations of stone pelting and burning torches thrown into the hostel sparked chaos. Police and fire force personnel deployed to control the escalating tension.

 

Latest