Connect with us

Kerala

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ വലിയ മഴക്കുറവ്; ആകെ കിട്ടിയത് 1446.5 മില്ലിമീറ്റര്‍ മഴ മാത്രം

2001 ന് ശേഷം ഏറ്റവും കുറവ് മഴ ലഭിച്ച നാലാമത്തെ കാലവര്‍ഷമാണ് ഇത്തവണ കടന്നുപോയത്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇത്തവണ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ വലിയ മഴക്കുറവ് രേഖപ്പെടുത്തി. ഈ സീസണില്‍ ആകെ 1446.5 മില്ലിമീറ്റര്‍ മഴ മാത്രമാണ് കേരളത്തില്‍ രേഖപ്പെടുത്തിയത്.

2001 ന് ശേഷം ഏറ്റവും കുറവ് മഴ ലഭിച്ച നാലാമത്തെ കാലവര്‍ഷമാണ് ഇത്തവണ കടന്നുപോയത്. കഴിഞ്ഞ 125 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഏറ്റവും കുറവ് മഴ ലഭിച്ച ഏഴാമത്തെ വര്‍ഷം കൂടിയാണിത്. കാലവര്‍ഷത്തില്‍ കടുത്ത കുറവ് നേരിട്ടതോടെ വരാനിരിക്കുന്ന തുലവര്‍ഷത്തിലാണ് പ്രതീക്ഷകള്‍ മുഴുവന്‍. വരുന്ന തുലവര്‍ഷത്തില്‍ കേരളത്തില്‍ സാധാരണ രീതിയിലുള്ള മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ ഒന്നിന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും ഒക്ടോബര്‍ 2 ന് ഇടുക്കിയിലും ഒക്ടോബര്‍ 4 ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലുമാണ് മഞ്ഞ അലര്‍ട്ട് നിലവിലുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിച്ചിരിക്കുന്നത്.

Content Highlights:
Kerala recorded a severe South-West monsoon deficit with only 1,446.5 mm rainfall, making it the 4th lowest since 2001. Hopes now rely on a normal upcoming Thulavarsham season. IMD has issued yellow alerts for several districts including Pathanamthitta and Idukki for the next five days.

 

Latest