Connect with us

National

കാമുകിയേയും മാതാപിതാക്കളേയും പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി; യുവാവ് പിടിയില്‍

മൂന്ന് പേര്‍ക്കും 60 ശതമാനത്തിലധികം പൊള്ളലേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

Published

|

Last Updated

ബെംഗളൂരു |  ബെംഗളൂരുവിലെ തരബനഹള്ളിയില്‍ കാമുകിയേയും മാതാപിതാക്കളെയും പെട്രോളൊഴിച്ച് തീ കൊളുത്തി യുവാവ്. വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ പാണ്ഡുരംഗ (ചന്ദ്രു) എന്ന യുവാവാണ് പോലിസിന്റെ പിടിയലായത്. ആക്രമണത്തില്‍ പരുക്കേറ്റ മൂന്ന് പേരും നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.മൂന്ന് പേര്‍ക്കും 60 ശതമാനത്തിലധികം പൊള്ളലേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

 

സുമലത എന്ന യുവതിക്കും അവരുടെ മാതാപിതാക്കള്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്. സുമലതയുടെ അമ്മ മഞ്ജമ്മയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സുമലതയും ചന്ദ്രുവും അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. എന്നാല്‍, ചന്ദ്രുവിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്നറിഞ്ഞ സുമലത ഇത് ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായ ചന്ദ്രു സുമലതയെയും കുടുംബത്തെയും പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

 

Latest