Kerala
ചിറയിന്‍കീഴ് ആശുപത്രിയില്‍ യുവാവിന്റെ പരാക്രമം; പ്രതി അറസ്റ്റില്‍
മദ്യപിച്ച് വാഹനം ഓടിച്ചതിന് ഇന്നലെയാണ് യുവാവിനെ ചിറയിന്‍കീഴ് വലിയകട ജംഗ്ഷനില്‍ വച്ച് പോലീസ് പിടികൂടിയത്.
തിരുവനന്തപുരം| ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ യുവാവിന്റെ പരാക്രമം. പെരുങ്ങുഴിസ്വദേശി സജീവനാണ് ആക്രമണം നടത്തിയത്. മദ്യപിച്ച് വാഹനം ഓടിച്ചതിന് ഇന്നലെയാണ് യുവാവിനെ ചിറയിന്‍കീഴ് വലിയകട ജംഗ്ഷനില്‍ വച്ച് പോലീസ് പിടികൂടിയത്. പിന്നീട് വൈദ്യപരിശോധനയ്ക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഡോക്ടര്‍ പരിശോധിക്കുന്നതിനിടെ ആശുപത്രിയിലെ ഉപകരണങ്ങള്‍ തകര്‍ത്ത പ്രതി അവിടെ നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാലെ പോലീസ് സജീവിനെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു.
---- facebook comment plugin here -----




