Connect with us

Kerala

കേരളത്തില്‍ യുഡിഎഫ് അനുകൂല സാഹചര്യം; 96 സീറ്റുകള്‍ നേടും: ഡി കെ ശിവകുമാര്‍

സംസ്ഥാനത്ത് ഇന്ദിര ഗ്യാരണ്ടി സ്‌കീം നടപ്പിലാക്കുമെന്നും ശിവകുമാര്‍ പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം |  യുഡിഎഫിന് അനുകൂലമായ സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. 96 സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്നും സംസ്ഥാനത്ത് ഇന്ദിര ഗ്യാരണ്ടി സ്‌കീം നടപ്പിലാക്കുമെന്നും ശിവകുമാര്‍ പറഞ്ഞു.

ഒരു കാര്യം പറഞ്ഞാല്‍ കോണ്‍ഗ്രസ് അത് ചെയ്തിരിക്കും. അങ്ങനെ ഒരു പാരമ്പര്യം കോണ്‍ഗ്രസിനുണ്ട്. കര്‍ണാടകയിലും തെലങ്കാനയിലും ഇതൊക്കെ നടപ്പിലായിട്ടുണ്ട് എന്നും ശിവകുമാര്‍ പറഞ്ഞു.സിപിഎമ്മും ബിജെപിയും തമ്മില്‍ ഡീല്‍ ഉണ്ടെന്നും ശിവകുമാര്‍ ആരോപിച്ചു. തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും മന്ത്രിമാരെ കേന്ദ്രം അപമാനിക്കുകയാണ്. എന്നാല്‍ കേരളത്തില്‍ അത് കാണുന്നില്ല. ഇത് ബിജെപിയുമായുള്ള അന്തര്‍ധാരയുടെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ കുടുംബം പോലും അഴിമതിയുടെ ഭാഗമാണെന്നും എന്നാല്‍ അവയിലൊന്നും ഒരു അന്വേഷണവും നടക്കുന്നില്ലെന്നും ശിവകുമാര്‍ ആരോപിച്ചു

പിണറായി സര്‍ക്കാരിന് തുടര്‍ ഭരണം കിട്ടിയത് സെന്റിമെന്‍സ് കൊണ്ടാണ്. സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷം. യുവാക്കള്‍ രാജ്യം വിടുകയാണ്. മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരില്‍ പോലും വലിയ സംരംഭങ്ങളൊന്നും ഇല്ല. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ പോലും വികസനമെത്തിയിട്ടില്ലെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു

 

Latest