Connect with us

Business

സ്വര്‍ണവില ഉച്ചക്ക് ശേഷം കൂടി

ഗ്രാമിന് 140 രൂപ കൂടി 13,810 രൂപയുമായി.

Published

|

Last Updated

കോഴിക്കോട്| സംസ്ഥാനത്ത് രാവിലെ കുറഞ്ഞ സ്വര്‍ണവില ഉച്ചയോടെ വീണ്ടും കൂടി. ഗ്രാമിന് 140 രൂപ കൂടി 13,810 രൂപയുമായി. പവന് 1120 രൂപ വര്‍ധിച്ച് 1,10,480 രൂപയായി. രാവിലെ ഗ്രാമിന് 165 രൂപയും പവന് 1320 രൂപയും കുറഞ്ഞിരുന്നു.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും ആഗോള വിപണിയിലെ അനിശ്ചിതത്വം തുടരുന്നതുമാണ് സ്വര്‍ണവിലയിലെ മാറ്റത്തിനു കാരണമായിരിക്കുന്നത്.അതേസമയം, സംസ്ഥാനത്ത് വെള്ളി വില കുറേ ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 250 രൂപയാണ് വെള്ളി വില. പത്ത് ഗ്രാമിന് 2500 രൂപയും നല്‍കണം

Latest