Connect with us

National

പോക്‌സോ കേസില്‍ യെദിയൂരപ്പയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

.യെദിയൂരപ്പയുടെ മൊഴി കൂടി ചേര്‍ത്ത ശേഷം അതിവേഗകോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും

Published

|

Last Updated

ബെംഗളൂരു  | പോക്‌സോ കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. ഏകദേശം മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു. സിഐഡി എഡിജിപി ബി കെ സിംഗ്, എസ്പി സാറ ഫാത്തിമ, എസ്‌ഐ പൃത്ഥ്വി എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് യെദിയൂരപ്പയെ ചോദ്യം ചെയ്തത്.യെദിയൂരപ്പയുടെ മൊഴി കൂടി ചേര്‍ത്ത ശേഷം അതിവേഗകോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.

ഫെബ്രുവരി 2-ന് ബെംഗളുരുവിലെ ഡോളേഴ്‌സ് കോളനിയിലുള്ള വസതിയില്‍ അമ്മയോടൊപ്പം പരാതി നല്‍കാനെത്തിയ 17-കാരിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നതാണ് യെദിയൂരപ്പയ്ക്ക് എതിരെയുള്ള കേസ്. ചോദ്യം ചെയ്യലിന് ഹാജരാകവേ, താന്‍ കുറ്റം ശക്തമായി നിഷേധിക്കുന്നുവെന്നും, അസത്യപ്രചാരണത്തിനെതിരെ നിയമപരമായി നീങ്ങുമെന്നും യെദിയൂരപ്പ മാധ്യമങ്ങളോട് പ്രതികരിച്ചു

Latest