Ongoing News
ലോകകപ്പ് കലാശം; ഒഫീഷ്യലുകളെ പ്രഖ്യാപിച്ച് ഐ സി സി
ആന്‍ഡി പൈക്രോഫ്റ്റ് ആണ് മാച്ച് അംപയര്‍. റിച്ചാര്‍ഡ് ഇല്ലിംഗ്‌വര്‍ത്ത്, റിച്ചാര്‍ഡ് കെറ്റല്‍ബൊറോ എന്നിവര്‍ ഫീല്‍ഡ് അംപയര്‍മാരാകും. യഥാക്രമം ജോയല്‍ വിത്സണ്‍, ക്രിസ് ഗഫാനെ എന്നിവരാണ് തേഡ്, ഫോര്‍ത്ത് അംപയര്‍മാര്‍.
അഹമ്മദാബാദ് | ക്രിക്കറ്റ് ലോകകപ്പ് -2023ലെ ചാമ്പ്യന്മാരെ നിര്‍ണയിക്കുന്ന അഹമ്മദാബാദ് അങ്കത്തിലേക്കുള്ള ഒഫീഷ്യലുകളെ പ്രഖ്യാപിച്ച് ഐ സി സി. ആന്‍ഡി പൈക്രോഫ്റ്റ് ആണ് മാച്ച് അംപയര്‍. റിച്ചാര്‍ഡ് ഇല്ലിംഗ്‌വര്‍ത്ത്, റിച്ചാര്‍ഡ് കെറ്റല്‍ബൊറോ എന്നിവര്‍ ഫീല്‍ഡ് അംപയര്‍മാരാകും. യഥാക്രമം ജോയല്‍ വിത്സണ്‍, ക്രിസ് ഗഫാനെ എന്നിവരാണ് തേഡ്, ഫോര്‍ത്ത് അംപയര്‍മാര്‍.
ഈ ലോകകപ്പിലെ ചെപ്പോക്കില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യയും ആസ്‌ത്രേലിയയും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. പോരാട്ടത്തില്‍, ആറ് തവണ ലോകചാമ്പ്യന്മാരായ ആസ്‌ത്രേലിയയെ ആതിഥേയരായ ഇന്ത്യ ആറ് വിക്കറ്റിന് തകര്‍ത്തിരുന്നു.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ കലാശക്കളിക്ക് മുന്നോടിയായി ഇന്ത്യന്‍ വ്യോമസേനയുടെ സൂര്യകുമാര്‍ എയ്‌റോബാറ്റിക് സംഘം നടത്തുന്ന എയര്‍ഷോ കാണികളെ ആസ്വാദനത്തിന്റെ പാരമ്യത്തിലെത്തിക്കും.