Connect with us

Kerala

പാറ ദേഹത്തേക്ക് വീണ് യുവതിക്ക് ഗുരുതര പരുക്ക്

ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് ഇവരെ പുറത്തെത്തിച്ചത്.

Published

|

Last Updated

തിരുവനന്തപുരം| പാറ ദേഹത്തേക്ക് വീണ് യുവതിക്ക് ഗുരുതര പരുക്ക്. വീടിനോട് ചേര്‍ന്നുള്ള പാറയാണ് അടര്‍ന്ന് ദേഹത്തേക്ക് വീണത്. പാറശ്ശാല സ്വദേശി രാജകുമാരി (50)ക്കാണ് പരുക്കേറ്റത്. ഇന്ന് പുലര്‍ച്ചെ അഞ്ചരക്കാണ് സംഭവം.

വീടിനു പുറത്തുള്ള ശുചിമുറിയില്‍ കയറുന്നതിനിടയില്‍ പാറ മുകളില്‍ നിന്നും അടര്‍ന്നു വീഴുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പാറയുടെ ഇടയില്‍ പെട്ടു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് ഇവരെ പുറത്തെത്തിച്ചത്. രാജകുമാരിയെ പാറശ്ശാല ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Content Highlights:
A fifty-year-old woman named Rajakumari was seriously injured after a rock fell on her in Parassala. The incident occurred early in the morning while she was heading to the outdoor restroom. The Fire Force team arrived promptly at the spot to rescue her and shifted her to the Parassala hospital.

Latest