Connect with us

Kerala

ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടർന്ന് യുവതിയ്ക്ക് ദാരുണാന്ത്യം

ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്.

Published

|

Last Updated

കോട്ടയം| കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടര്‍ന്നു പിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം. പനച്ചിപ്പുറം ആനക്കല്ലുങ്കല്‍ എബിസണ്‍ ചാക്കോയുടെ ഭാര്യ ജോമോള്‍ (26) ആണ് മരിച്ചത്.

ഏപ്രില്‍ 21നായിരുന്നു സംഭവം. ജോമോള്‍ കുട്ടിയുടെ ഡയപ്പര്‍ കത്തിക്കുന്നതിനായി ഗ്യാസ് അടുപ്പില്‍ നിന്ന് കടലാസില്‍ തീ കത്തിക്കുകയായിരുന്നു. ഇതിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടരുകയും ശരീരത്തില്‍ പൊള്ളലേക്കുകയും ചെയ്യ്തു. തുടര്‍ന്ന് ജോമോളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, ചികിത്സയിലിരിക്കെ ഇന്നലെ മരണം സംഭവിക്കുകയായിരുന്നു.

---- facebook comment plugin here -----

Latest