Kerala
മറയൂരിൽ കാട്ടാനക്കൂട്ടം റോഡിലിറങ്ങി; സഞ്ചാരികൾ വണ്ടികളിൽനിന്ന് ഇറങ്ങിയോടി
ഈ സമയം ഒട്ടേറെ വാഹനങ്ങൾ പാതയിലുണ്ടായിരുന്നു.
മറയൂർ| ആലാംപെട്ടി ഇക്കോഷോപ്പിന് സമീപം കാട്ടാനക്കൂട്ടം റോഡിലിറങ്ങിയതോടെ മറയൂർ–ഉദുമൽപ്പേട്ട അന്തർസംസ്ഥാന പാതയിൽ പരിഭ്രാന്തി. ഞായറാഴ്ച രാവിലെ പാതയിലേക്ക് ഇറങ്ങിയ കാട്ടാനക്കൂട്ടം വാഹനങ്ങൾക്കുനേരെ പാഞ്ഞടുത്തതോടെ സഞ്ചാരികൾ വാഹനം ഉപേക്ഷിച്ച് എതിർവശത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
ഈ സമയം ഒട്ടേറെ വാഹനങ്ങൾ പാതയിലുണ്ടായിരുന്നു. പാതയുടെ ഇരുവശത്തും നിരവധി വാഹനങ്ങൾ അരമണിക്കൂറോളം കടന്നുപോകുവാൻ കഴിയാതെ കിടന്നു. തുടർന്ന് തദ്ദേശവാസികൾ രംഗത്തെത്തി കാട്ടാനകളെ വിരട്ടിയോടിച്ച് വനത്തിലേക്ക് കയറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
സമീപകാലത്ത് ഈ മേഖലയിൽ ഒറ്റയാൻ ശല്യം പതിവായിരുന്നെങ്കിലും, കാട്ടാനക്കൂട്ടം റോഡിലിറങ്ങുന്ന സംഭവം ആദ്യമായാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
Content Highlights:
A herd of wild elephants blocked the Marayoor-Udumalpet interstate highway near Alampetty Eco-shop causing widespread panic among tourists. Stranded passengers were forced to abandon their vehicles and flee as the herd rushed towards them. Local residents eventually managed to chase the elephants back into the forest, restoring traffic after half an hour.

