Connect with us

Obituary

വെട്ടുന്നതിനിടെ മുള വൈദ്യുതി കമ്പിയില്‍ തട്ടി; ഷോക്കേറ്റ് വയോധികന് ദാരുണാന്ത്യം

മുളന്തറ നെഹലാ മനസിലില്‍ ഷാഹുല്‍ ഹമീദ് (65) ആണ് മരിച്ചത്.

Published

|

Last Updated

കോന്നി | മുളന്തോട്ടി വെട്ടുന്നതിനിടെ ഷോക്കേറ്റ് മരിച്ചു. മുളന്തറ നെഹലാ മനസിലില്‍ ഷാഹുല്‍ ഹമീദ് (65) ആണ് മരിച്ചത്.

ഉച്ചക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. മുളന്തറയിലെ 11 കെ വി ലൈന്‍ കടന്നുപോകുന്നതിന് താഴെ മുളം തോട്ടി വെട്ടുന്നതിനിടെ പച്ചമുള വൈദ്യുതി കമ്പിയില്‍ തട്ടുകയായിരുന്നു. ഷാഹുല്‍ ഹമീദിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭാര്യ: നൂര്‍ജഹാന്‍. മകള്‍: നെഹന.

 

---- facebook comment plugin here -----

Latest