Connect with us

Kerala

എറണാകുളം ഫോര്‍ട്ട് കൊച്ചിയില്‍ വാട്ടര്‍ മെട്രോ ബോട്ടുകള്‍ കൂട്ടിയിടിച്ചു

യാത്രക്കാര്‍ പരിഭ്രാന്തരായി, ആര്‍ക്കും പരിക്കില്ല

Published

|

Last Updated

കൊച്ചി | വാട്ടര്‍ മെട്രോ ബോട്ടുകള്‍ കൂട്ടിയിടിച്ചു. എറണാകുളം ഫോര്‍ട്ട് കൊച്ചിയില്‍ ഉണ്ടായ അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ബോട്ടുകള്‍ ആടിയുലഞ്ഞതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. സംഭവത്തില്‍ അന്വേഷണം തുടങ്ങി.

ഫോര്‍ട്ട് കൊച്ചി ജെട്ടിയില്‍ നിന്ന് പുറപ്പെട്ട ബോട്ട് 50 മീറ്റര്‍ കഴിഞ്ഞപ്പോഴാണ് ഹൈക്കോടതി ഭാഗത്ത് നിന്ന് വന്ന ബോട്ടുമായി കൂട്ടിയിടിച്ചത്. ഉച്ചയ്ക്ക് 12.30നായിരുന്നു സംഭവം. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് ഹൈക്കോടതി ജെട്ടിയിലേക്ക് പോകുകയായിരുന്ന ബോട്ട് പിന്നോട്ട് എടുത്തപ്പോള്‍ മറ്റേ ബോട്ടിലേക്ക് ഇടിക്കുകയായിരുന്നു.

ബോട്ടുകളില്‍ ഒന്നിന്റെ അലാം അടിച്ചതും ബോട്ടിന്റെ വാതില്‍ തുറന്നതും യാത്രക്കാരില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ബോട്ടുകള്‍ വീണ്ടും സര്‍വീസ് തുടങ്ങി.

 

---- facebook comment plugin here -----

Latest