Connect with us

National

പഹല്‍ഗാം ഭീകരാക്രമണം; ഭീകരര്‍ക്കായി തിരച്ചില്‍ തുടരുന്നു

അനന്ത്‌നാഗ് മേഖലയില്‍ ആണ് സൈന്യം തിരച്ചില്‍ നടത്തുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി  | പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരില്‍ ഭീകരര്‍ക്കായി തിരച്ചില്‍ തുടര്‍ന്ന് സൈന്യം. ആക്രമണം നടന്ന് 14-ാം ദിവസവും തിരച്ചില്‍ തുടരുകയാണ്. അനന്ത്‌നാഗ് മേഖലയില്‍ ആണ് സൈന്യം തിരച്ചില്‍ നടത്തുന്നത്.

പാകിസ്ഥാന്‍ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിനാല്‍ നിയന്ത്രണ രേഖയിലും ശക്തമായ സുരക്ഷാ വിന്യാസമുണ്ട്. ഇതിനിടെ ഇന്ത്യന്‍ കരസേന, അടിയന്തര സാഹചര്യം നേരിടാനുള്ള മോക്ക് ഡ്രില്‍ നടത്തി. പഞ്ചാബിലെ ഫിറോസ് പൂരിലാണ് ലൈറ്റുകള്‍ എല്ലാം അണച്ച് കരസേന ബ്ലാക്ക് ഔട്ട് ഡ്രില്‍ നടത്തിയത്. അതേസമയം നിലവിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്രസഭ രക്ഷാസമിതി യോഗം ചേരണമെന്ന് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest