Connect with us

Kerala

നീറ്റ് പരീക്ഷയ്ക്കിടെ ആള്‍മാറാട്ട ശ്രമം: വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്തു

പരീക്ഷ കേന്ദ്രം ഒബ്സര്‍വറുടെ പരാതിയിലാണ് കേസ്

Published

|

Last Updated

പത്തനംതിട്ട| നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാള്‍ ടിക്കറ്റുമായി എത്തിയ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്ത് പോലീസ്. പരീക്ഷാ കേന്ദ്രം ഒബ്സര്‍വറുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്നലെ ഉച്ചയോടെ പത്തനംതിട്ട തൈക്കാവ് വിഎച്ച്എസ്എസ് പരീക്ഷാ സെന്ററിലാണ് സംഭവമുണ്ടായത്. വ്യാജ ഹാള്‍ടിക്കറ്റുമായി തിരുവനന്തപുരം സ്വദേശിയായ വിദ്യാര്‍ഥിയെയാണ് പോലീസ് പിടികൂടിയത്. ഹാള്‍ടിക്കറ്റ് പരിശോധനയില്‍ തട്ടിപ്പ് കണ്ടുപിടിച്ച എക്സാം ഇന്‍വിജിലേറ്റര്‍ ഉടന്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പത്തനംതിട്ട പോലീസെത്തി വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തു.

പോലീസ് വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്തു. നീറ്റ് ഹാള്‍ ടിക്കറ്റ് നല്‍കിയത് അക്ഷയസെന്റര്‍ ജീവനക്കാരിയെന്നാണ് വിദ്യാര്‍ത്ഥിയുടെ പ്രാഥമിക മൊഴി. ഹാള്‍ടിക്കറ്റ് വ്യാജമെന്ന് പോലീസ് കണ്ടെത്തി. ഹാള്‍ടിക്കറ്റില്‍ ഒരു ഭാഗത്ത് വിദ്യാര്‍ത്ഥിയുടെ പേരും മറ്റൊരിടത്ത് വേറെ പേരുമാണ് രേഖപ്പെടുത്തിയത്. അക്ഷയ സെന്റര്‍ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി.

തിരുവനന്തപുരം സ്വദേശിയായ മറ്റൊരു വിദ്യാര്‍ഥിയുടെ പേരിലാണ് വ്യാജ ഹാള്‍ ടിക്കറ്റ് ചമച്ചത്. ഹാള്‍ടിക്കറ്റില്‍ രേഖപ്പെടുത്തിയ പേരാണ് ഇന്‍വിജിലേറ്ററുടെ സംശയത്തിനിടയാക്കിയത്. ഹാള്‍ടിക്കറ്റിന്റെ ഒരുഭാഗത്ത് വിദ്യാര്‍ത്ഥിയുടെ പേരും മറ്റൊരിടത്ത് വേറെ പേരുമാണ് രേഖപ്പെടുത്തിയിരുന്നത്. സംഭവവുമായി ഹാള്‍ടിക്കറ്റില്‍ പേരുണ്ടായിരുന്ന വിദ്യാര്‍ഥിക്ക് ബന്ധമുണ്ടോയെന്നും സെന്ററിലുള്ള ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിച്ചു വരികയാണ്.

 

 

 

---- facebook comment plugin here -----

Latest