Connect with us

Kerala

വിഎസിന്റെ വിയോഗം: പൊതുദര്‍ശനം, വിലാപയാത്ര; തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം

സെക്രട്ടേറിയറ്റ് ഭാഗത്തേക്ക് ഗതാഗതം അനുവദിക്കില്ലെന്നു പോലീസ്

Published

|

Last Updated

തിരുവനന്തപുരം| അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പൊതുദര്‍ശനം, വിലാപയാത്ര എന്നിവയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ ഏഴ് മണി മുതലാണ് നിയന്ത്രണം. സെക്രട്ടേറിയറ്റ് ഭാഗത്തേക്ക് ഗതാഗതം അനുവദിക്കില്ലെന്നു പോലീസ് പറഞ്ഞു. വിഎസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തുന്നവര്‍ പുളിമൂട്, ഹൗസിങ് ബോര്‍ഡ് ജങ്ഷന്‍, രക്തസാക്ഷി മണ്ഡപം എന്നിവിടങ്ങളില്‍ ഇറങ്ങിയ ശേഷം ദര്‍ബാര്‍ ഹാളിലേക്ക് പോകണം. പൊതുദര്‍ശനത്തിനായി വരുന്നവരുടെ ചെറിയ വാഹനങ്ങള്‍ യൂണിവേഴ്‌സിറ്റി കാമ്പസ്, വെള്ളയമ്പലം വാട്ടര്‍ അതോറിറ്റി പാര്‍ക്കിങ് ഗ്രൗണ്ട്, ജിമ്മി ജോര്‍ജ് സ്റ്റേഡിയം ഗ്രൗണ്ട്, ടാഗോര്‍ തിയേറ്റര്‍ ഗ്രൗണ്ട്, തൈക്കാട് പിടിസി ഗ്രൗണ്ട് എന്നിവിടങ്ങളിലായി പാര്‍ക്ക് ചെയ്യണം. വലിയ വാഹനങ്ങള്‍ ആറ്റുകാല്‍ ക്ഷേത്ര മൈതാനത്തും, കവടിയാറിലെ സാല്‍വേഷന്‍ ആര്‍മി ഗ്രൗണ്ടിലു, പൂജപ്പുര മൈതാനത്തുമായി പാര്‍ക്ക് ചെയ്യണം. പ്രധാന റോഡിലും ഇട റോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല.

വിലാപ യാത്ര കടന്നു പോകുന്ന സെക്രട്ടേറിയറ്റ്, പിഎംജി, പട്ടം, കേശവദാസപുരം, ഉള്ളൂര്‍, പോങ്ങുംമൂട്, ശ്രീകാര്യം, പാങ്ങപ്പാറ, കാര്യവട്ടം, കഴക്കൂട്ടം, വെട്ട്‌റോഡ് വരെയുള്ള റോഡിന്റെ വശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. വിലാപയാത്ര കടന്നു പോകുന്ന സമയത്ത് ഗതാഗത തിരക്ക് അനുഭവപ്പെടുകയാണെങ്കില്‍ വാഹന ഗതാഗതം വഴിതിരിച്ചു വിടുമെന്നും പോലീസ് അറിയിച്ചു. ട്രാഫിക്ക് ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിനു 0471 2558731, 9497930055 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാമെന്നും തിരുവനന്തപുരം സിറ്റി പോലീസ് അറിയിച്ചു.

 

 

Latest