Connect with us

Alappuzha

പെന്‍ ഓഫ് ദ ഫെസ്റ്റ് ഉള്‍പ്പടെ ഏഴ് പുരസ്‌കാരങ്ങള്‍ വിറാസ് ഗേള്‍സിന്

സാഹിത്യോത്സവ് പ്രതിഭകളെ അനുമോദിച്ചു

Published

|

Last Updated

വിറാസ് ഗേള്‍സില്‍ നടന്ന സാഹിത്യോത്സവ് അനുമോദന ചടങ്ങ് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്യുന്നു

കായംകുളം| എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവില്‍ പെന്‍ ഓഫ് ദ ഫെസ്റ്റ് ഉള്‍പ്പെടെ ഏഴ് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി മര്‍കസ് നോളജ് സിറ്റിയിലെ വിറാസ് ഗേള്‍സ് വിദ്യാര്‍ഥിനികള്‍. ക്യാമ്പസ്, ക്യാമ്പസ് പാരലല്‍ ഇനങ്ങളില്‍ മത്സരിച്ച സ്ഥാപനത്തിലെ വിദ്യാര്‍ഥിനികള്‍ ഏഴ് ഇനങ്ങളില്‍ ജേതാക്കളുടെ പട്ടികയില്‍ ഇടംപിടിച്ചു. രചനാ മത്സരങ്ങളില്‍ വ്യക്തിഗത ജേതാവായി സയ്യിദത് ഫാത്വിമ സഹ്‌റ പെന്‍ ഓഫ് ദ ഫെസ്റ്റ് അവാര്‍ഡ് സ്വന്തമാക്കി. സല്‍മ ഖമര്‍, നിസ്മ, ഫാത്വിമ അന്‍വര്‍, ഫാത്വിമ ഹുസ്‌ന, ഫിദ ഷെറിന്‍, നിദ ഫാത്വിമ, നഈമ ഫറഹ് എന്നിവരാണ് മറ്റു വിജയികള്‍.

വിജയികളെ സ്ഥാപന മേധാവികളും സ്റ്റുഡന്‍സ് യൂണിയനും ചേര്‍ന്ന് അനുമോദിച്ചു. നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ വലിയ ദൗത്യങ്ങള്‍ നിര്‍വഹിക്കാനുള്ളവരാണ് സ്ത്രീകളെന്നും അറിവും സംസ്‌കാരവും കുടുംബവുമെല്ലാമായി ഇഴികിച്ചേര്‍ന്നു കിടക്കുന്ന ഈ ദൗത്യങ്ങളാണ് സാമൂഹിക ഘടനയെ ക്രമപ്പെടുത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം ദൗത്യമറിഞ്ഞ് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് മാത്രമേ ഈ രംഗത്ത് വിജയിക്കാനാവുകയുള്ളു. അത്തരം സ്ത്രീകളുടെ പണിപ്പുരയാണ് പാരമ്പര്യ ദര്‍സീ കിതാബുകളും ഭൗതിക യൂണിവേഴ്‌സിറ്റി കോഴ്‌സുകളും പാഠ്യേതര പ്രവര്‍ത്തനങ്ങളുമെല്ലാം പരിശീലിപ്പിക്കുന്ന വിറാസ് ഗേള്‍സ്. സ്ഥാപനം മുന്നോട്ടുവെക്കുന്ന സങ്കല്‍പ്പങ്ങള്‍ സാക്ഷാത്കരിക്കുന്നതാണ് സാഹിത്യോത്സവിലെ വിജയം. പാരമ്പര്യ മതകീയ ഗ്രന്ഥങ്ങളെല്ലാം പഠിക്കുന്ന ഒരു ബി.സി.എക്കാരി സാഹിത്യോത്സവിലെ വ്യക്തിഗത ജേതാവാകുന്നത്, മാറ്റം സാധ്യതമാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുമെന്നും ഉദ്ഘാടന പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.

ഇബ്‌റാഹിം സഖാഫി താത്തൂര്‍ അധ്യക്ഷത വഹിച്ചു. ഡോ. റോഷന്‍ നൂറാനി അനുമോദന പ്രഭാഷണം നടത്തി. അബ്ദുല്ലാഹ് ഉനൈസ് നൂറാനി, ഫാഇസ് നൂറാനി വള്ളിക്കുന്ന്, എം.ടി. ശിഹാബുദ്ദീന്‍ സഖാഫി, അബ്ദുല്‍ബാരി സ്വിദ്ദീഖി പൂക്കോട്ടുചോല, ആശിഖ് സഖാഫി കാന്തപുരം, കബീര്‍ സഅദി ബുസ്താനാബാദ്, ജാബിര്‍ സ്വിദ്ദീഖി വടക്കുമുറി സംബന്ധിച്ചു.

Content Highlights:
Viras Girls students from Markaz Knowledge City won seven awards at the SSF State Sahithyotsav, including the Pen of the Fest title. Sayyidat Fatima Zahra emerged as the individual overall champion in literary contests. Managing Director Dr. Muhammad Abdul Hakeem Azhari congratulated the winners.