Connect with us

Kerala

വാളയാറില്‍ വിജിലന്‍സ് പരിശോധന; കൈക്കൂലി പണം ഒളിപ്പിക്കാന്‍ കാന്തവും

ട്രാഫിക് ബോധവല്‍ക്കരണത്തിനുള്ള നോട്ടിസിനുള്ളില്‍ പൊതിഞ്ഞ നിലയിലും നോട്ടുകെട്ടുള്‍ കണ്ടെത്തി

Published

|

Last Updated

പാലക്കാട് \  വാളയാര്‍ ആര്‍ടിഒ ചെക്‌പോസ്റ്റില്‍ വിജിലന്‍സ് പരിശോധനയില്‍ കൈക്കൂലി പണം പിടിച്ചെടുത്തു. ചൊവ്വാഴ്ച രാത്രി 11ന് തുടങ്ങിയ പരിശോധന ഇന്നു പുലര്‍ച്ചെ നാലുവരെ നീണ്ടു. പരിശോധനയില്‍ 13,000 രൂപ പിടികൂടി.

കാന്തത്തിനൊപ്പം റബര്‍ ബാന്‍ഡ് ചുറ്റി ചെക്‌പോസ്റ്റ് പരിസരത്ത് ഒട്ടിച്ച നിലയിലാണു പണം സൂക്ഷിച്ചിരുന്നത്. ട്രാഫിക് ബോധവല്‍ക്കരണത്തിനുള്ള നോട്ടിസിനുള്ളില്‍ പൊതിഞ്ഞ നിലയിലും നോട്ടുകെട്ടുള്‍ കണ്ടെത്തി

ഒരു എംവിഐയും നാല് എഎംവിഐയും ഒരു ഓഫീസ് അറ്റന്‍ഡറുമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്.ഓണതിരക്കിനിടയില്‍ വ്യാപക പണം പിരിവെന്ന പരാതിയെ തുടര്‍ന്നു രണ്ടാഴ്ച്ചയ്ക്കിടെ ഇതു രണ്ടാമത്തെ പരിശോധനയാണു നടന്നത്.

 

Latest