Connect with us

Kerala

പുരാവസ്തു തട്ടിപ്പ് കേസില്‍ ഡി വൈ എസ് പി റസ്റ്റത്തിനെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി

ഡിവൈഎസ്പി ടോമി സെബാസ്റ്റ്യന്‍ ആണ് അന്വേഷണ ചുമതല.

Published

|

Last Updated

കൊച്ചി | പുരാവസ്തു തട്ടിപ്പ് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി റസ്റ്റത്തിനെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി. അന്വേഷണം നടത്താന്‍ പണം ആവശ്യപ്പെട്ടതിനാണ് വിജിലന്‍സ് അന്വേഷണം.

പരാതിക്കാരനായ യാകൂബ് പുതിയപുരയില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപയാണ് ഡി വൈ എസ് പി ആവശ്യപ്പെട്ടത്. പണം നല്‍കിയിട്ടും അന്വേഷണത്തില്‍ പുരോഗതിയില്ലാത്തത് ചോദ്യം ചെയ്തപ്പോള്‍ ഫോണ്‍ വഴി ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തി.

ഇതോടെ ഉദ്യോഗസ്ഥനെതിരെ പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. പിന്നാലെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ഡിവൈഎസ്പി ടോമി സെബാസ്റ്റ്യന്‍ ആണ് അന്വേഷണ ചുമതല.

 

---- facebook comment plugin here -----

Latest