Connect with us

Kerala

വയലാര്‍ അവാര്‍ഡ് ആര്‍ രാജശ്രീക്ക്; പുരസ്‌കാരാര്‍ഹമായത് 'ആത്രേയകം' എന്ന നോവല്‍

ഒരു ലക്ഷം രൂപയും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മിച്ച ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.

Published

|

Last Updated

തിരുവനന്തപുരം | വയലാര്‍ അവാര്‍ഡ് നോവലിസ്റ്റ് ആര്‍ രാജശ്രീക്ക്. ‘ആത്രേയകം’ എന്ന നോവലിനാണ് അവാര്‍ഡ്. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മിച്ച ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. മാതൃഭൂമി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

കണ്ണൂര്‍ ജില്ലയിലെ പറശ്ശിനിക്കടവ് സ്വദേശിയായ രാജശ്രീ തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളജ് മലയാള വിഭാഗം ഗവേഷണ കേന്ദ്രത്തില്‍ അധ്യാപികയാണ്. ‘കല്യാണിയെന്നും ദാക്ഷായിണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത’ എന്ന രാജശ്രീയുടെ നോവല്‍ 2021-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അര്‍ഹമായിരുന്നു. നായികാ നിര്‍മിതി, വഴിയും പൊരുളും, അപസര്‍പ്പകാഖ്യാനങ്ങള്‍: ഭാവനയും രാഷ്ട്രീയവും, കൃഷ്ണനു വേണ്ടിയുണ്ടായ പെണ്ണുങ്ങള്‍ എന്നിവയാണ് മറ്റ് പ്രധാന കൃതികള്‍.

ഒ വി. ഉഷ സുഭാഷ് ചന്ദ്രന്‍, വി വിജയകുമാര്‍ എന്നിവരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. വയലാര്‍ രാമവര്‍മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് വൈകിട്ട് 5:30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍ അവാര്‍ഡ് സമര്‍പ്പിക്കും.

Content Highlights:
Renowned writer R Rajashree has been selected for the prestigious Vayalar Award. The literary honor was awarded for her acclaimed novel Athreyakam. The award recognizes outstanding contributions to Malayalam literature and includes a cash prize along with a citation.

 

---- facebook comment plugin here -----

Latest