Vande Bharath Train
വന്ദേഭാരതിൻ്റെ രണ്ടാം ഘട്ട ട്രയൽ റൺ തുടങ്ങി; ഇന്ന് കാസർകോട് വരെ
പുലർച്ചെ 5.20നാണ് തിരുവനന്തപുരത്ത് നിന്ന് യാത്ര ആരംഭിച്ചത്.
തിരുവനന്തപുരം | കേരളത്തിന് അനുവദിച്ച വന്ദേഭാരത് അർധ അതിവേഗ ട്രെയിനിൻ്റെ രണ്ടാം ഘട്ട ട്രയൽ റൺ ആരംഭിച്ചു. തിരുവനന്തപുരം മുതൽ കാസർകോട് വരെയാണ് ട്രയൽ റൺ. ഉച്ചക്ക് ശേഷം തിരുവനന്തപുരത്തേക്ക് തിരിക്കും. പുലർച്ചെ 5.20നാണ് തിരുവനന്തപുരത്ത് നിന്ന് യാത്ര ആരംഭിച്ചത്.
50 മിനുട്ട് പിന്നിട്ട് 6.10ന് കൊല്ലം ജംഗ്ഷൻ സ്റ്റേഷനിലെത്തി. തിരുവനന്തപുരത്ത് നിന്ന് ഇതേസമയത്ത് പുറപ്പെടേണ്ട വേണാട് എക്സ്‌പ്രസ്സിൻ്റെ യാത്ര വന്ദേഭാരത് കാരണം വൈകിയിട്ടുണ്ട്. തിങ്കളാഴ്ചയായിരുന്നു ഒന്നാം ഘട്ട ട്രയൽ. അന്ന് പുലർച്ചെ 5.10നാണ് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ചത്.
തിങ്കളാഴ്ച കണ്ണൂർ വരെയാണ് ട്രെയിൻ ട്രയൽ റൺ നടത്തിയത്. കാസർകോട്ടേക്ക് നീട്ടി ഇന്നലെയാണ് അറിയിപ്പ് വന്നത്. മറ്റ് യാത്രാ ട്രെയിനുകൾ പിടിച്ചുവെച്ചാണ് വന്ദേഭാരതിന് സൌകര്യം ഒരുക്കുന്നത്. ആദ്യഘട്ട ട്രയൽ റണ്ണിൻ്റെ സമാന സമയക്രമം തന്നെയാണ് രണ്ടാം ഘട്ടത്തിലും പാലിക്കുന്നത്.