Connect with us

Kerala

വാല്‍പ്പാറ അപകടം; പ്രധാനമന്ത്രിയുടെ ഓഫീസ് ദുഃഖം രേഖപ്പെടുത്തി

പരുക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് എക്സ് പോസ്റ്റില്‍ അറിയിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ ഒമ്പതു മലയാളികള്‍ മരിച്ച സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പരുക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് എക്സ് പോസ്റ്റില്‍ അറിയിച്ചു.

മലപ്പുറം പാങ് ചേണ്ടി പാറമ്മല്‍ എല്‍ പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും ചിലരുടെ കുടംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്. അവധിക്കാലത്ത് അധ്യാപകര്‍ ഒന്നിച്ചുള്ള വിനോദയാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. ഏഴ് സ്ത്രീകളും ഒരു പുരുഷനും ഒരു കുട്ടിയുമാണ് മരണപ്പെട്ടത്. വാല്‍പ്പാറയില്‍ നിന്ന് പൊള്ളാച്ചിയിലേക്ക് വരുന്നതിനിടെയാണ് വൈകിട്ട് ഏകദേശം 5.15ഓടെ അപകടമുണ്ടായത്. ഡ്രൈവര്‍ ഉള്‍പ്പടെ 13 പേരാണ് ടെംപോ ട്രാവലറില്‍ ഉണ്ടായിരുന്നത്.

മരിച്ചവരെ തിരിച്ചറിഞ്ഞു. പരുക്കേറ്റ നാല് പേര്‍ ചികിത്സയിലാണ്.സംഭവ സ്ഥലത്തുതന്നെ 8 പേര്‍ മരിച്ചു. ഒരാള്‍ പൊള്ളാച്ചി ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണു മരിച്ചത്. മറ്റുള്ള നാലില്‍ മൂന്നു പേരെ പൊള്ളാച്ചി ഗവ. ആശുപത്രിയില്‍ നിന്ന് കോയമ്പത്തൂര്‍ ഗവ. ആശുപത്രിയിലേക്ക് തുടര്‍ചികിത്സയ്ക്കായി മാറ്റി.

Latest