Kerala
കടത്തനാട് ലേബര്‍ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസ്; ഒന്നാം പ്രതി പ്രീനക്ക് ജാമ്യം
ഇവര്‍ക്കെതിരെ പത്ത് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്.
കോഴിക്കോട്| കടത്തനാട് ലേബര്‍ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി പ്രീനക്ക് ജാമ്യം. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇവര്‍ക്കെതിരെ പത്ത് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ നാല് കേസുകളില്‍ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു.
ആറ് കേസുകളിലാണ് ഇന്ന് ജാമ്യം ലഭിച്ചത്. ഇതോടെ മുഴുവന്‍ കേസിലും ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രീനക്ക് പുറത്തിറങ്ങാം.
Content Highlights:
The Vadakara Judicial First Class Magistrate Court granted bail to Preena, the prime accused in the Kadathanad Labor Society deposit fraud case. Police had registered ten cases against her. Having secured bail in all ten cases, she will now be released from Kannur Central Jail




