National
ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി തോക്ക് ചൂണ്ടി ഒരു കോടി രൂപ കവര്‍ന്നു; പ്രതികള്‍ക്കായി തിരച്ചില്‍
ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കവര്‍ച്ച നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി
ന്യൂഡല്‍ഹി| സെന്‍ട്രല്‍ ഡല്‍ഹിയിലെ ഐടിഒയ്ക്ക് സമീപം ബിസിനസുകാരന്റെ ജീവനക്കാരെ തോക്ക് ചൂണ്ടി ഒരു കോടി രൂപ കവര്‍ന്നു. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കവര്‍ച്ച നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ബിസിനസുകാരന്റെ ജീവനക്കാര്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്നു. മൂന്ന് കോടി ജീവനക്കാരുടെ കൈവശമുണ്ടായിരുന്നു.
ഡല്‍ഹി ഐടിഒയ്ക്ക് സമീപമെത്തിയപ്പോള്‍ കവര്‍ച്ചക്കാര്‍ ഓട്ടോ തടഞ്ഞുനിര്‍ത്തുകയും ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് ഒരു കോടി രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു.
സംഭവത്തില്‍ ദരിയഗഞ്ച് പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികള്‍ക്കായി പ്രത്യേക സംഘങ്ങള്‍ തിരച്ചില്‍ നടത്തി വരികയാണ്. ഇത്ര വലിയ തുക കൊണ്ടുപോയ സാഹചര്യത്തെക്കുറിച്ചും ഓട്ടോറിക്ഷ സഞ്ചരിച്ച വഴികളെക്കുറിച്ചും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
പണം കൈവശമുണ്ടെന്ന് അറിയുന്നവരാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രതികളെ കണ്ടെത്താനായി പോലീസ് പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.
Content Highlights:
Two armed men on a motorcycle robbed Rs 1 crore from a businessman’s employees near ITO in Central Delhi. The victims were traveling in an auto-rickshaw carrying Rs 3 crore when the attackers threatened them at gunpoint. Daryaganj police registered an FIR and formed special teams to trace suspects.




