Kerala
വടക്കഞ്ചേരി അപകടം; ടൂറിസ്റ്റ് ബസിന്റെ അമിത വേഗത പരിശോധിക്കും
കെ എസ് ആര്‍ ടി സിയുടെ വേഗതയും അപകടത്തിനു മുമ്പ് ബ്രേക്ക് ചവുട്ടിയോ എന്നതും പരിശോധിക്കും.
പാലക്കാട് | വടക്കഞ്ചേരിയില്‍ അപകടം വരുത്തിയ ടൂറിസ്റ്റ് ബസിന്റെ അമിത വേഗത പരിശോധിക്കുമെന്ന് ആലത്തൂര്‍ ഡി വൈ എസ് പി. കെ എസ് ആര്‍ ടി സിയുടെ വേഗതയും അപകടത്തിനു മുമ്പ് ബ്രേക്ക് ചവുട്ടിയോ എന്നതും പരിശോധിക്കും.
അതിനിടെ, ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ മദ്യപിച്ചിരുന്നുവോ എന്നത് സ്ഥിരീകരിക്കാന്‍ ഇയാളുടെ രക്തസാമ്പിള്‍ പരിശോധനക്ക് അയച്ചു. കൊച്ചി കാക്കനാടുള്ള ലാബിലേക്കാണ് സാമ്പിള്‍ അയച്ചത്.







