Kerala
വടക്കഞ്ചേരി അപകടം; കെ എസ് ആര്‍ ടി സി ഡ്രൈവറുടെ മൊഴി വീണ്ടുമെടുക്കും
കെ എസ് ആര്‍ ടി സി ഡ്രൈവര്‍ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാലാണ് അപകടമുണ്ടായതെന്ന് ടൂറിസ്റ്റ് ബസിലെ ഡ്രൈവര്‍ ജോമോന്‍ പറഞ്ഞിരുന്നു.
പാലക്കാട് | വടക്കഞ്ചേരി അപകടത്തില്‍ കെ എസ് ആര്‍ ടി സി ഡ്രൈവറുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. കെ എസ് ആര്‍ ടി സി ഡ്രൈവര്‍ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാലാണ് അപകടമുണ്ടായതെന്ന് ടൂറിസ്റ്റ് ബസിലെ ഡ്രൈവര്‍ ജോമോന്‍ പറഞ്ഞിരുന്നു. ഇയാള്‍ പറഞ്ഞ കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു.
കെ എസ് ആര്‍ ടി സി ബസ് ബ്രേക്ക് ചെയ്തതിനാലാണോ അപകടമുണ്ടായതെന്ന് അറിയാന്‍ യാത്രക്കാരുടെയും മൊഴിയെടുക്കുമെന്നും പോലീസ് അറിയിച്ചു.







