Connect with us

International

അമേരിക്കയില്‍ ഡീസല്‍ ലഭ്യമാക്കാന്‍ റഷ്യയുമായി ധാരണയിലെത്തിയെന്ന് ട്രംപ്

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി നടത്തിയ ചര്‍ച്ചക്ക് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം.

Published

|

Last Updated

വാഷിംഗ്ടണ്‍ |  അമേരിക്കയില്‍ ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ആഗോള വിപണിയിലേക്ക് ഡീസല്‍ ഉടനടി വിതരണം ചെയ്യാന്‍ റഷ്യ അനുവധിച്ചതായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി നടത്തിയ ചര്‍ച്ചക്ക് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം.

ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ വിവരം പുറത്തുവിട്ടത്. നവംബറില്‍ 5 ലക്ഷം ടണ്ണും തുടര്‍ന്ന് 10 ലക്ഷം ടണ്‍ ഡീസലും വിപണിയിലെത്തിക്കും. കൂടാതെ, ചുരുങ്ങിയ സമയത്തിനുള്ളില്‍ 30 ലക്ഷം ടണ്‍ ഇന്ധനം കൂടി റഷ്യ വിതരണം ചെയ്യുമെന്നും ട്രംപ് അവകാശപ്പെട്ടു.

റഷ്യയും അമേരിക്കയും തമ്മിലുള്ള ഊര്‍ജ സഹകരണം ആഗോളതലത്തില്‍ ഗുണം ചെയ്യുമെന്ന് പുടിന്റെ പ്രതിനിധി ക്രെംലിന്‍ ദിമിത്രീവ പ്രതികരിച്ചു. അതേസമയം ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങളില്‍ റഷ്യ നല്‍കുന്ന പിന്തുണയെ ട്രംപ് സ്വാഗതം ചെയ്തു.

തുര്‍ക്ക്‌മെനിസ്ഥാനില്‍ വെച്ച് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ ഭരണകൂടം സാധ്യമായതെല്ലാം ചെയ്യുമെന്ന് പുടിന്‍ വ്യക്തമാക്കിയതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlights: US President Donald Trump announced that Russia will immediately supply diesel to the global market to tackle soaring US fuel prices. The decision follows discussions with Russian President Vladimir Putin. Putin also expressed support for ending the conflict with Iran.

---- facebook comment plugin here -----

Latest