Connect with us

Kerala

കാർ ബൈക്കിലിടിച്ച് അപകടം; ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന സ്‌കോര്‍പ്പിയോ കാര്‍ നിയന്ത്രണം വിട്ട് ബൈക്കിലിടിക്കുകയായിരുന്നു.

Published

|

Last Updated

കൊല്ലം | തിരുവനന്തപുരം ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് ബൈക്ക് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. ഇരവിപുരം മാളികവയല്‍ കെ ടി എം നഗറില്‍ ജാഫര്‍ (56), പുന്തലത്താഴം സ്വദേശി ചന്ദ്രന്‍പിള്ള (65) എന്നിവരാണ് മരിച്ചത്. കൊല്ലത്തെ  തേയില വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരായ ഇരുവരും കടകളില്‍ നിന്ന് പണം ശേഖരിച്ച് മടങ്ങുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.

ശനിയാഴ്ച വൈകിട്ട് 3.30-ഓടെ കുളത്തൂപ്പുഴ ഓന്തുപച്ച ജങ്ഷന് സമീപമായിരുന്നു സംഭവം. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന സ്‌കോര്‍പ്പിയോ കാര്‍ നിയന്ത്രണം വിട്ട് ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

അപകടത്തില്‍ കാറിലുണ്ടായിരുന്ന സവിടമ്മാള്‍ (65), പരമേശ്വരി (41), മയില്‍ സ്വാമി (46) എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

Content Highlights: Two bike riders collecting collections for a tea business were killed after a Scorpio car hit their vehicle near Kulathupooja. The car passengers returning from a temple visit sustained injuries. Police suspect the driver fell asleep at the wheel.

---- facebook comment plugin here -----

Latest