Connect with us

Kerala

ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങള്‍ ഒറ്റയടിക്ക് പരിഹരിക്കാന്‍ അലാവുദീന്റെ അത്ഭുത വിളക്ക് കൈയിലില്ല: മന്ത്രി കെ മുരളീധരന്‍

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ  ഭാഗമായി 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു

Published

|

Last Updated

ആലപ്പുഴ | ആരോഗ്യ മേഖലയില്‍ നിലവില്‍ ഒട്ടേറെ പ്രശ്‌നങ്ങളുണ്ടെന്ന് ആരോഗ്യമന്ത്രി  കെ മുരളീധരന്‍. ഇതെല്ലാം ഒറ്റയടിക്ക് പരിഹരിക്കാനുള്ള അലാവുദീന്റെ അത്ഭുത വിളക്ക് തന്റെ പക്കലില്ലെന്നും എന്നാല്‍ ആരോഗ്യ വകുപ്പ് ഒറ്റക്കെട്ടായി നിന്നാല്‍ എല്ലാ പ്രതിസന്ധികളും പരിഹരിക്കാമെന്നും മന്ത്രി പറഞ്ഞു

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ  ഭാഗമായി 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.  ഇതുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പിന് ഔദ്യോഗികമായി കത്ത് നല്‍കിയെന്നും മന്ത്രി  വ്യക്തമാക്കി.

ആലപ്പുഴ മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ ആശുപത്രികളിലെ ആദ്യ കമ്യൂണിറ്റി കിച്ചന്‍ 2027 ജനുവരി ഒന്നിന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും കേന്ദ്ര പൊതുമേഖലാ സ്ഥാപനം ഇതിന്റെ സ്‌പോണ്‍സറാകുമെന്നും മന്ത്രി അറിയിച്ചു.

Content Highlights: Health Minister K Muraleedharan announced 1,500 doctor and 500 nurse posts to improve government hospitals. Speaking at Alappuzha Medical College, he noted that issues will be resolved through collective effort. The state’s first hospital community kitchen will open at Alappuzha in January 2027.

---- facebook comment plugin here -----

Latest