Kerala
പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പത്ത് വര്‍ഷത്തിന് ശേഷം പിടിയില്‍
പ്രതി തിരുവനന്തപുരം, ആലുവ, എറണാകുളം തുടങ്ങിയ ഇടങ്ങളില്‍ സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജോലി ചെയ്തുവരികയായിരുന്നു.
കാസര്‍കോട് | ഒളിവില്‍ പോയ പോക്‌സോ കേസ് പ്രതിയെ പത്ത് കൊല്ലത്തിന് ശേഷം പോലീസ് പിടികൂടി പിലിക്കോട് മട്ടലയി കല്ലന്‍ ഹൗസിലെ ജയദേവനെയാണ് ആലുവയില്‍ വെച്ച് പോലീസ് പിടികൂടിയത്. 2016ല്‍ കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റിലായത്.
2016ല്‍ കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച ശേഷം മുങ്ങിയ പ്രതി തിരുവനന്തപുരം, ആലുവ, എറണാകുളം തുടങ്ങിയ ഇടങ്ങളില്‍ സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജോലി ചെയ്തുവരികയായിരുന്നു.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Content Highlights: A POCSO case accused who was absconding for ten years after securing bail in 2016 was arrested by police in Aluva. Jayadevan, hailing from Pilicode, Kasaragod, was working under disguise as a security guard and mason in various places. The court remanded the accused to judicial custody.




