Connect with us

COVID DEATH

യു പി: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ സഹായധനം ലഭിച്ചില്ലെന്ന് പരാതി

1,600 ലേറെ അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടെന്ന് അധ്യാപക സംഘടനകള്‍ പറയുന്നുണ്ടെങ്കിലും ഇതിലും വളരെ കുറവാണ് സര്‍ക്കാറിന്റെ ഔദ്യോഗിക കണക്ക്

Published

|

Last Updated

ലഖ്‌നൗ | ഉത്തര്‍പ്രദേശില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയേഗിക്കപ്പെട്ട് ജോലിക്കിടെ കൊവിഡ് ബാധിച്ച് മരിച്ച അധ്യാപകരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായ ധനം ഇതുവരെ ലഭിച്ചില്ലെന്ന് പരാതി. 1,600 ലേറെ അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടെന്ന് അധ്യാപക സംഘടനകള്‍ പറയുന്നുണ്ടെങ്കിലും ഇതിലും വളരെ കുറവാണ് സര്‍ക്കാറിന്റെ ഔദ്യോഗിക കണക്ക്. അധ്യാപകര്‍, ഇന്‍സ്ട്രക്റ്റര്‍മാര്‍, ശിക്ഷാ മിത്രക് എന്നിവര്‍ ഉള്‍പ്പെടെ 1,621 പേര്‍ കൊവിഡ് മൂലം മരിച്ചിട്ടുണ്ടെന്ന് പ്രൈമറി ടീച്ചേഴ്‌സ് അസോസിയേഷന്‍ നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍ മൂന്ന് പേര്‍ മാത്രമേ കൊവിഡ് ബാധിതരായി മരിച്ചിട്ടുള്ളൂവെന്ന് സര്‍ക്കാര്‍ മേയില്‍ അറിയിച്ചിരുന്നു.

പഞ്ചായത്ത് തിരഞ്ഞടുപ്പിനുള്ള പരിശീലനത്തിനിടെ നിരവധി പേര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. ചില കേന്ദ്രങ്ങളില്‍ കൊവിഡ് ബാധിതരായവര്‍ ഡ്യൂട്ടിക്കത്തിയ ശേഷം പോസിറ്റീവായി എന്നറിഞ്ഞിട്ടും ആവശ്യമായ കരുതലെടുക്കാതെ ക്യാമ്പുകള്‍ നടത്തിയെന്ന് പരാതിയുണ്ടായിരുന്നു.

കുടുംബ നാഥന്മാര്‍ അന്തരിച്ചതോടെ നിരവധി കുടുംബങ്ങളാണ് അനാഥമായത്. മരണമടഞ്ഞവര്‍ക്ക് പുറമെ നിര്‍ബന്ധിതമായി തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാവേണ്ടി വന്ന് കൊവിഡ് രോഗം ഭേദമായതിന് ശേഷം ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമുണ്ട്. ഇവര്‍ക്കൊന്നും യാതൊരു സഹായവും ലഭിക്കുന്നില്ലന്ന് പരാതിയുണ്ട്.

---- facebook comment plugin here -----

Latest