Connect with us

Aksharam Education

യു ജി സി നെറ്റ് പരീക്ഷ; അറിയാം, വിജയത്തിനായി ഒരുങ്ങാം

യു ജി സി നെറ്റ് പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികളെ മൂന്ന് കാറ്റഗറികളിലായി തരംതിരിക്കുന്നു.

Published

|

Last Updated

പരീക്ഷാ കാറ്റഗറികളും അർഹതയും

യു ജി സി നെറ്റ് പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികളെ മൂന്ന് കാറ്റഗറികളിലായി തരംതിരിക്കുന്നു.

കാറ്റഗറി ഒന്ന് (ജെ ആർ എഫ്, അസ്സിസ്റ്റന്റ് പ്രൊഫസർ, പിഎച്ച് ഡി): ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെ ആർ എഫ്), അസ്സിസ്റ്റന്റ് പ്രൊഫസർ നിയമനം, പിഎച്ച് ഡി പ്രവേശനം എന്നിവക്ക് ഒരുപോലെ അർഹത നേടുന്നു.
കാറ്റഗറി രണ്ട് (അസ്സിസ്റ്റന്റ് പ്രൊഫസർ& പിഎച്ച് ഡി): അസ്സിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനും പിഎച്ച് ഡി പ്രവേശനത്തിനും അർഹത ലഭിക്കും (ജെ ആർ എഫ്‌ലഭിക്കില്ല).

കാറ്റഗറി മൂന്ന് (പിഎച്ച് ഡിപ്രവേശനം മാത്രം): സർവകലാശാലകളിലെ പിഎച്ച് ഡി പ്രവേശനത്തിന് മാത്രം അർഹത നേടുന്നു (ജെ ആർ എഫ് അല്ലെങ്കിൽ അസ്സിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് അർഹതയുണ്ടായിരിക്കില്ല).
കാറ്റഗറി രണ്ട്, മൂന്ന് എന്നിവയിലുള്ളവർക്ക് പിഎച്ച് ഡി പ്രവേശനത്തിനായി നെറ്റ് പരീക്ഷയിലെ മാർക്കിന് 70 ശതമാനം വെയ്‌റ്റേജും ഇന്റർവ്യൂവിന് 30 ശതമാനം വെയ്‌റ്റേജും ഉണ്ടായിരിക്കും. ഈ മാർക്കിന്റെ കാലാവധി ഫലപ്രഖ്യാപനം മുതൽ ഒരു വർഷമാണ്.

വിഷയങ്ങൾ

മലയാളം ഉൾപ്പെടെയുള്ള ഭാഷാ വിഷയങ്ങളും ഹ്യൂമാനിറ്റീസ്, സോഷ്യൽ സയൻസസ്, കമ്പ്യൂട്ടർ സയൻസ്& ആപ്ലിക്കേഷൻസ്, ഇലക്ട്രോണിക് സയൻസ്, കൊമേഴ്സ്, മാനേജ്മെന്റ് തുടങ്ങിയ പ്രധാന മേഖലകളും ഉൾപ്പെടെ 87 വിഷയങ്ങളിലാണ് പരീക്ഷ നടത്തുന്നത്.

വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും

യു ജി സി അംഗീകൃത സർവകലാശാലകളിൽ നിന്ന് ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെ മാസ്റ്റേഴ്‌സ് ബിരുദം നേടിയവർക്ക് യു ജി സി നെറ്റ് പരീക്ഷക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവർഗം, പിന്നാക്ക വിഭാഗങ്ങൾ (ഒ ബി സി- എൻ സി എൽ), ഭിന്നശേഷിക്കാർ , തേർഡ് ജെൻഡർ വിഭാഗങ്ങളിൽപ്പെട്ടവർക്ക് 50 ശതമാനം മാർക്ക് മതിയാകും. ബിരുദാനന്തര ബിരുദ ഫൈനൽ വർഷ വിദ്യാർഥികൾക്കും 75 ശതമാനം മാർക്കോടെ നാല് വർഷത്തെ (എട്ട് സെമസ്റ്റർ) ഓണേഴ്‌സ് ബിരുദം പൂർത്തിയാക്കിയവർക്കും (സംവരണ വിഭാഗങ്ങൾക്ക് 70 ശതമാനം) അപേക്ഷിക്കാൻ അർഹതയുണ്ട്.

ജൂനിയർ റിസർച്ച് ഫെലോഷിപ്പിന് അപേക്ഷിക്കുന്നവർക്ക് ഉയർന്ന പ്രായപരിധി 30 വയസ്സാണ്. എന്നാൽ സംവരണ വിഭാഗങ്ങൾക്കും വനിതകൾക്കും ഗവേഷണ പരിചയമുള്ളവർക്കും നിയമാനുസൃതമായി അഞ്ച് വർഷം വരെ പ്രായവിളവ് ലഭിക്കും. അതേസമയം അസ്സിസ്റ്റന്റ് പ്രൊഫസർ യോഗ്യതക്കും പി എച്ച് ഡി പ്രവേശനത്തിനുമായി അപേക്ഷിക്കുന്നവർക്ക് ഉയർന്ന പ്രായപരിധിയില്ല.

പരീക്ഷാ രീതിയും മാർക്ക് വിതരണവും

യു ജി സി നെറ്റ് പരീക്ഷ ഇടവേളകളില്ലാതെ തുടർച്ചയായി മൂന്ന് മണിക്കൂർ (180 മിനുട്ട്) ദൈർഘ്യത്തിൽ കമ്പ്യൂട്ടർ അധിഷ്ഠിതമായി ആണ് നടത്തുന്നത്. ആകെ 300 മാർക്കിന്റെ 150 ഒബ്ജക്ടീവ്‌ചോദ്യങ്ങൾ അടങ്ങിയ രണ്ട് പേപ്പറുകളാണ് പരീക്ഷയിലുണ്ടാകുക. ഇതിൽ പേപ്പർ ഒന്ന് (100 മാർക്ക് – 50 ചോദ്യങ്ങൾ) എല്ലാ വിഷയക്കാർക്കും പൊതുവായുള്ളതാണ്. ഉദ്യോഗാർഥികളുടെ ടീച്ചിംഗ്&റിസർച്ച് ആപ്റ്റിറ്റ്യൂഡ്, ലോജിക്കൽ റീസണിംഗ്, കോംപ്രിഹെൻഷൻ, ഡാറ്റാ ഇന്റർപ്രെറ്റേഷൻ, ജനറൽ അവെയർനസ്സ്, ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി എന്നിവ ആഴത്തിൽ വിലയിരുത്താനാണ് ഈ വിഭാഗം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പേപ്പർ രണ്ട് (200 മാർക്ക് – 100 ചോദ്യങ്ങൾ) വിദ്യാർഥി തിരഞ്ഞെടുക്കുന്ന പ്രധാന വിഷയത്തെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളാണ് ഉൾക്കൊള്ളുന്നത്. ഭാഷാ വിഷയങ്ങൾ ഒഴികെയുള്ള മറ്റ് പേപ്പറുകളിൽ ചോദ്യപേപ്പർ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ലഭ്യമായിരിക്കും.

അപേക്ഷ, പരീക്ഷാ കേന്ദ്രങ്ങൾ

എൻ ടി എ വിജ്ഞാപന പ്രകാരം ആലപ്പുഴ/ചെങ്ങന്നൂർ, എറണാകുളം/മൂവാറ്റുപുഴ, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ, വയനാട് എന്നിവയാണ് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ. താത്പര്യമുള്ള വിദ്യാർഥികൾ ugcnet.nta.nic.inഎന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. പരീക്ഷാ വിജ്ഞാപനം, സിലബസ്, മറ്റ് വിശദ വിവരങ്ങൾ എന്നിവക്കായി nta.ac.inസന്ദർശിക്കാവുന്നതാണ്.

അപേക്ഷാ ഫീസ്

പരീക്ഷക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 28 ന് രാത്രി 11.50 വരെയാണ്. അപേക്ഷാ ഫീസായി ജനറൽ/അൺറിസർവ്ഡ് വിഭാഗക്കാർ 1,150 രൂപയും ജനറൽ-ഇ ഡബ്ല്യു എസ്/ ഒ ബി സി- എൻ സി എൽ വിഭാഗക്കാർ 600 രൂപയും എസ് സി/എസ് ടി/പി ഡബ്ല്യു ബി ഡി /തേർഡ് ജെൻഡർ വിഭാഗങ്ങളിൽപ്പെട്ടവർ 325 രൂപയുമാണ് അടയ്‌ക്കേണ്ടത്.

മാർക്കിംഗ് രീതി

യു ജി സി നെറ്റ് പരീക്ഷയിൽ ഓരോ ശരിയുത്തരത്തിനും രണ്ട് മാർക്ക് വീതം ലഭിക്കും. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കിംഗ് ഇല്ല എന്നതാണ് ഈ പരീക്ഷയുടെ ഏറ്റവും വലിയ പ്രത്യേകത. അതിനാൽ പരീക്ഷയിലെ മുഴുവൻ ചോദ്യങ്ങളും വിദ്യാർഥികൾ നിർബന്ധമായും അഭിമുഖീകരിക്കാൻ ശ്രദ്ധിക്കണം. ഏതെങ്കിലും ചോദ്യത്തിൽ പിഴവുകൾ കണ്ട് എൻ ടി എ അത് ഒഴിവാക്കുകയോ ഒന്നിൽ കൂടുതൽ ശരിയുത്തരങ്ങൾ വരികയോ ചെയ്താൽ, ആ ചോദ്യം അറ്റൻഡ് ചെയ്ത എല്ലാവർക്കും രണ്ട് മാർക്ക് വീതം നൽകുന്നതാണ്.

പരീക്ഷയിൽ മികച്ച വിജയം നേടാൻ പേപ്പർ ഒന്ന് വലിയ പങ്കുവഹിക്കുന്നു. പലപ്പോഴും വിദ്യാർഥികൾ മെയിൻ വിഷയത്തിന് കൂടുതൽ പ്രാധാന്യം നൽകി പൊതു പേപ്പറിനെ അവഗണിക്കാറുണ്ടെങ്കിലും, ജെ ആർ എഫ് അർഹത നിശ്ചയിക്കുന്നതിൽ പേപ്പർ ഒന്നിൽ നേടുന്ന ഉയർന്ന സ്‌കോർ നിർണയകമാണ്. ഇതിനായി ദിവസേന റീസണിംഗും ഡാറ്റാ ഇന്റർപ്രെറ്റേഷനും പ്രത്യേകമായി പരിശീലിക്കണം.

കൂടാതെ, കഴിഞ്ഞ അഞ്ച് വർഷത്തെ ചോദ്യപേപ്പറുകൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്ത് പഠിക്കുന്നത് പരീക്ഷാ ഹാളിലെ പ്രകടനം മെച്ചപ്പെടുത്തും.

ആകെ ലഭിക്കുന്ന 180 മിനുട്ടിൽ 150 ചോദ്യങ്ങൾ ചെയ്യേണ്ടതിനാൽ ആദ്യ പേപ്പറിന് പരമാവധി 50-55 മിനുട്ടും ബാക്കി സമയം പേപ്പർ രണ്ടിനുമായി കൃത്യമായി വിഭജിച്ചു ഉപയോഗിക്കുന്നതാണ് ഏറ്റവും അനുയോജ്യം.

Content Highlights:
The UGC NET exam categorizes successful candidates into JRF, Assistant Professor, and PhD entry tracks across 87 subjects. Conducted online by NTA for 300 marks without negative marking, the exam requires a master’s degree with 55 percent marks. Eligible candidates must apply online.

---- facebook comment plugin here -----

Latest