Connect with us

Kerala

കേരളത്തില്‍ കോ-ലീ-ബി സഖ്യമുണ്ടാക്കിയവരാണ് യു ഡി എഫ്: മുഖ്യമന്ത്രി

കേരളത്തില്‍ ഭരണത്തുടര്‍ച്ചക്കായി ജനം ഒറ്റക്കെട്ടായി അണിനിരക്കുന്നതായി മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കേരളത്തില്‍ ഭരണത്തുടര്‍ച്ചക്കായി ജനം ഒറ്റക്കെട്ടായി അണിനിരക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തെ പുരോഗതിയുടെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. വര്‍ഗീയതയെ കൂട്ട് പിടിച്ച് പ്രതിപക്ഷം അസത്യപ്രചരണം നടത്തുകയാണ്.

കേരളത്തില്‍ കോ-ലീ-ബി സഖ്യമുണ്ടാക്കിയവരാണ് യു ഡി എഫ്. നേമത്ത് ബി ജെ പിയെ വിജയിപ്പിച്ചതും കോണ്‍ഗ്രസ്സാണ്. എന്ത് വൃത്തികേടുംകാണിക്കാന്‍ മടിയില്ലാത്ത കൂട്ടരാണ് കോണ്‍ഗ്രസ് എന്നു വ്യക്തമല്ലേ. ദേശീയ തലത്തില്‍ ബി ജെ പിയുടെ ബി ടീം അല്ലേകോണ്‍ഗ്രസ്. കേജ്രിവാളിനെ കുടുക്കാന്‍ ബി ജെ പിക്കൊപ്പം നിന്നവരല്ലേ ഈ കോണ്‍ഗ്രസ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

ജയിച്ചുകഴിഞ്ഞാല്‍ പ്രകടന പത്രിക ചവറ്റുകൊട്ടയില്‍ലെറിയുന്ന സംസ്‌കാരം മാറ്റിയെടുത്തു. യു ഡി എഫ് കാലത്ത് 18 മാസം പെന്‍ഷന്‍ മുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങള്‍ യു ഡി എഫ് കാലത്ത് തകര്‍ന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ശബരിമലയില്‍ സര്‍ക്കാരിന്റേത് കൃത്യതയോടെയുള്ള നിലപാടാണ്. ശബരിമല പ്രചാരണ വിഷയമാക്കണോയെന്ന് പാര്‍ട്ടികള്‍ക്ക് തീരുമാനിക്കാം. പ്രചാരണ വിഷയമാക്കിയാലും എല്‍ ഡി എഫിനെ ബാധിക്കില്ല. എസ് ഐ ടി അന്വേഷണത്തില്‍ ബാഹ്യ ഇടപെടലില്ലെന്ന് ഹൈക്കോടതി പറഞ്ഞെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.