Connect with us

Business

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്; ഒറ്റയടിക്ക് 4360 രൂപ കുറഞ്ഞു

ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,02,680 രൂപയായി.

Published

|

Last Updated

കൊച്ചി|സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 4360 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 545 രൂപയും കുറഞ്ഞു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,02,680 രൂപയായി. 22കാരറ്റ് സ്വര്‍ണം ഗ്രാമിന് 12,835 രൂപയാണ് വില വരുന്നത്. ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനാണ് കണക്കുകള്‍ പുറത്തു വിട്ടത്. വൈകാതെ പവന് ഒരു ലക്ഷത്തിന് താഴെയെത്താനും സാധ്യതയുണ്ട്.

പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യത്തിന്റെ സ്വാധീനഫലമായാണ് സ്വര്‍ണ വിപണിയില്‍ മാറ്റങ്ങളുണ്ടാകുന്നത്. കഴിഞ്ഞ ശനിയാഴ്ച്ച 1,07,040 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ വിപണിയില്‍ വില മാറ്റമുണ്ടായില്ല. ഇന്ന് വിപണി ഇടിവോടെയാണ് തുടങ്ങിയത്. സെന്‍സെക്സ് 1,5000 പോയിന്റിലേറെ ഇടിഞ്ഞു. നിഫ്റ്റി 22,690നരികെ എത്തി.

 

---- facebook comment plugin here -----

Latest