Kerala
പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച കേരളത്തില്‍ എത്തും
പാലക്കാടും തൃശൂരും പ്രചാരണം നടത്തും
പാലക്കാട് | കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ ഡി എ മുന്നണിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച എത്തും. പാലക്കാടും തൃശൂരും മോദി പ്രചാരണം നടത്തും.
പാലക്കാട് മണ്ഡലത്തിലെ പരിപാടിയില്‍, ജില്ലയിലെ മറ്റു മണ്ഡലങ്ങളിലെ എന്‍ ഡി എ സ്ഥാനാര്‍ഥികളെയും വേദിയിലെത്തിക്കും.
ഞായറാഴ്ച തൃശൂരിലെത്തുന്ന പ്രധാനമന്ത്രി, തൃശൂര്‍ മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ഥി പത്മജ വേണുഗോപാലിന്റെ പ്രചാരണ പരിപാടികളിലും പങ്കെടുക്കും. ബി ജെ പി വളരെ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലമാണ് തൃശൂര്‍. സംസ്ഥാനത്ത് ബി ജെ പി ഏറെ വിജയസാധ്യത കണക്കാക്കുന്ന എ ക്ലാസ് മണ്ഡലമാണ് പാലക്കാട്. ശോഭ സുരേന്ദ്രനാണ് ഇത്തവണ പാലക്കാട് ജനവിധി തേടുന്നത്.
---- facebook comment plugin here -----



