Connect with us

Uae

യു എ ഇ; ബേങ്കിംഗ് ഇടപാടുകൾക്ക് ഒ ടി പി ഇനി എസ് എം എസ് വഴി ഇല്ല

മാർച്ച് 31-നകം പുതിയ പരിഷ്‌കാരം പൂർത്തിയാക്കും

Published

|

Last Updated

ദുബൈ|യു എ ഇയിലെ ബേങ്കിങ് ഇടപാടുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി എസ് എം എസ്, ഇമെയിൽ വഴിയുള്ള വൺ ടൈം പാസ്്വേഡുകൾ (ഒ ടി പി) നിർത്തലാക്കുന്നു. ഈ മാസം അവസാനത്തോടെ എല്ലാ ലൈസൻസുള്ള ധനകാര്യ സ്ഥാപനങ്ങളും ഇൻ-ആപ്പ് വെരിഫിക്കേഷൻ രീതിയിലേക്ക് മാറണമെന്ന് സെൻട്രൽ ബേങ്ക് നിർദേശിച്ചു. ഇതിനകം തന്നെ രാജ്യത്തെ പ്രമുഖ ബേങ്കുകൾ ഭൂരിഭാഗം ഉപഭോക്താക്കളെയും പുതിയ സുരക്ഷാ സംവിധാനത്തിലേക്ക് മാറ്റിയിട്ടുണ്ട്.

മാർച്ച് 31-നുള്ള സമയപരിധിക്ക് മുന്നോടിയായി തന്നെ എല്ലാ സുപ്രധാന ഇടപാടുകളും എസ് എം എസ് ഒ ടി പിയിൽ നിന്ന് മാറ്റാനുള്ള ശ്രമത്തിലാണ് ബേങ്കുകൾ. ഇതിനായി എമിറേറ്റ്സ് ഫേസ് റെക്കഗ്‌നിഷൻ പോലുള്ള നൂതന സാങ്കേതികവിദ്യകളും ബേങ്കുകൾ പ്രയോജനപ്പെടുത്തുന്നുണ്ട്. എമിറേറ്റ്സ് എൻ ബി ഡി തങ്ങളുടെ 25 ലക്ഷത്തിലധികം വരുന്ന ഡിജിറ്റൽ ഉപഭോക്താക്കളെയും ഇൻ-ആപ്പ് ഓതന്റിക്കേഷൻ സംവിധാനത്തിലേക്ക് വിജയകരമായി മാറ്റി. ഓൺലൈൻ കാർഡ് ഇടപാടുകൾ ഇനി മൊബൈൽ ആപ്പ് വഴിയുള്ള സുരക്ഷാ കോഡുകൾ ഉപയോഗിച്ചായിരിക്കും നടക്കുക.

കൊമേഴ്സ്യൽ ബേങ്ക് ഓഫ് ദുബൈയും (സി ബി ഡി) തങ്ങളുടെ ഭൂരിഭാഗം ഇടപാടുകളും പുതിയ രീതിയിലേക്ക് മാറ്റിയതായി അറിയിച്ചു. 80 ശതമാനത്തിലധികം ഉപഭോക്താക്കളും ഇതിനകം പുതിയ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സുരക്ഷിതവും ലളിതവുമായ ഡിജിറ്റൽ ബേങ്കിങ് അനുഭവം ഉറപ്പാക്കുന്നതിനൊപ്പം തട്ടിപ്പുകൾ തടയുന്നതിനും പുതിയ പരിഷ്‌കാരം സഹായിക്കും.

 

 

 

 

---- facebook comment plugin here -----

Latest